![Pope-reiterates-desire-to-visit-Argentina-in-2024](https://i0.wp.com/www.lifeday.in/wp-content/uploads/2023/05/Pope-reiterates-desire-to-visit-Argentina-in-2024.jpg?resize=696%2C435&ssl=1)
യേശുവിന്റെ വികാരങ്ങളോടെ നമ്മുടെ ഹൃദയങ്ങളെ സ്പന്ദിക്കാൻ അനുവദിക്കുകയെന്ന് ഫ്രാൻസിസ് മാർപാപ്പ. നവംബർ പത്താം തീയതി തന്റെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് പാപ്പാ ഇപ്രകാശം ഓർമ്മിപ്പിച്ചത്.
“വിശുദ്ധരാവുക എന്നാൽ യേശുവിന്റെ വികാരങ്ങളോടെ നമ്മുടെ ഹൃദയത്തെ സ്പന്ദിക്കാൻ അനുവദിച്ച് യേശുവിനെപ്പോലെയാവുക എന്നതാണ്. യേശു സ്നേഹിച്ചതുപോലെ സ്നേഹിക്കാൻ നാം പരിശ്രമിക്കുമ്പോഴേ, നമുക്ക് ദൈവത്തെ ദൃശ്യമാക്കാനും വിശുദ്ധിയിലേക്കുള്ള നമ്മുടെ വിളി പൂർത്തീകരിക്കാനും കഴിയൂ” – പാപ്പാ ട്വിറ്ററിൽ കുറിച്ചു.
നവംബർ പത്താം തീയതി ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മൻ, പോളിഷ്, ലാറ്റിന്‍ എന്ന ഭാഷകളില്‍ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.