SundayMelody-നിങ്ങൾക്കും പാടാനൊരു പാട്ട്: Episode 6
‘പരിശുദ്ധാത്മാവേ എന്നിൽ നിറയണേ’ എന്നു പ്രാർത്ഥിക്കാൻ മനസ്സിനെ ഒരുക്കുന്ന ഒരു നല്ല പ്രാർത്ഥനാ ഗാനം. പന്തക്കുസ്താ തിരുന്നാളിനു പാടാൻ അനുയോജ്യമായ പരിശുദ്ധാത്മാവിനോടുള്ള ഒരു ഭക്തിസാന്ദ്രമായ ഗാനം.
ആദി ചൈതന്യമേ, വരദാന വാരിധേ
നവജീവിതധാരയായ് ഒഴുകി വരൂ
ആത്മാവേ, പരിശുദ്ധാത്മാവേ
ആശ്വാസമായി, അഭിഷേകമായി
ദാസരിൽ നീ നിറയേണമേ…
ആൽബം – അതിഥി
രചന – ഫാ. വിക്ടർ എവരിസ്റ്റസ്
സംഗീതം – അലക്സ് ആന്റണി
ആലാപനം – വിൽസൺ പിറവം
ഓർക്കസ്ട്രേഷൻ – പ്രിൻസ് ജോസഫ്
Sunday Melody-നിങ്ങൾക്കും പാടാനൊരു പാട്ട്. കുർബാനക്കുള്ള പാട്ടുകളെ MCBS കലാഗ്രാമം ഡയറക്ടർ ഫാ. മാത്യൂസ് പയ്യപ്പിള്ളി ലൈഫ്ഡേ ഓൺലൈനുവേണ്ടി പരിചയപ്പെടുത്തുന്നു. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഞങ്ങൾക്കു അയച്ചുതരിക. Contact No (WhatsApp): +91 94 95 35 1728