
കുരിശു മരമാകുന്ന ബലിവേദിയിൽ നിന്നു മനുഷ്യവംശത്തെ ദൈവ പിതാവിങ്കലേക്കു അടുപ്പിക്കാൻ ക്രൂശിതൻ എഴുവരികളുള്ള ഒരു പ്രഭാഷണം നടത്തി. അവയിൽ ആത്മീയ സമരത്തിലെ ഏഴു സമരായുധങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട്.
1- പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല. (ലൂക്കാ 23:34).- ക്ഷമിക്കാനുള്ള വരം.
2- സത്യമായി ഞാന്‍ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും.(ലൂക്കാ 23:43)- ദൈവകാരുണ്യത്തിലുള്ള ആശ്രയം
3- സ്ത്രീയേ, ഇതാ, നിന്‍െറ മകന്… ഇതാ, നിന്‍െറ അമ്മ.
(യോഹന്നാന് 19:26-27)- പരിശുദ്ധ കന്യകാമറിയം എന്ന വലിയ ദാനം
4- എന്‍െറ ദൈവമേ, എന്‍െറ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്? (മര്‍ക്കോസ് 15:34)- പ്രാർത്ഥനയുടെ വരം
5- എനിക്കു ദാഹിക്കുന്നു.(യോഹന്നാന് 19:28)- ജീവജലത്തിനു വേണ്ടിയുള്ള ദാഹം
6- എല്ലാം പൂര്‍ത്തിയായിരിക്കുന്നു. (യോഹന്നാന് 19:30)- വിശ്വാസവും സ്ഥൈര്യവും
7- പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്‍െറ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. (ലൂക്കാ 23:46)- ദൈവഹിതത്തിനു കീഴ്വഴങ്ങാനുള്ള സന്നദ്ധത