പരിശുദ്ധ പരമ ത്രിത്വത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടാകട്ടെ. ഞങ്ങളുടെ സങ്കേതമായ സ്വര്‍ഗ്ഗ പിതാവേ, രക്ഷകനും അഭയകേന്ദ്രവുമായ പുത്രന്‍ തമ്പുരാനേ, വഴികളില്‍ ഞങ്ങളെ കാത്തു പരിപാലിക്കുന്ന പരിശുദ്ധാത്മാവേ, ഓ പരമ പരിശുദ്ധ ത്രിത്വമേ അങ്ങേയ്ക്ക് ഒരായിരം ആരാധന.
അങ്ങയുടെ ത്രിത്വൈക നാമം എല്ലാ കാലത്തും, ദേശത്തും വാഴ്ത്തപ്പെട്ടതാകട്ടെ. അങ്ങേ തിരുനാമം വിളിച്ചപേക്ഷിക്കുന്ന ഞങ്ങളില്‍ കനിയണമേ. വിശ്വാസത്തില്‍ ഞങ്ങളെ ഉറപ്പിക്കണമേ. അങ്ങേ സ്‌നേഹത്തില്‍ നിന്നും ഞങ്ങളെ അകറ്റുന്ന എല്ലാ തിന്മകളില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ.
സ്വര്‍ഗ്ഗപിതാവേ അങ്ങയോടും പരിശുദ്ധ ആത്മാവോടും കൂടി എന്നെന്നും ജീവിച്ചു വാഴുന്ന അങ്ങയുടെ പ്രിയ പുത്രനും ഞങ്ങളുടെ രക്ഷകനുമായ ഈശോമിശിഹായുടെ നാമത്തില്‍ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുമാറാകണമേ. ആമ്മേന്‍.