നീന്തല്‍ സ്‌പോര്‍ട്‌സിന്റെ ‘പോസിറ്റീവ് സന്ദേശങ്ങള്‍’ പങ്കുവച്ച് ഫ്രാന്‍സിസ് പാപ്പ 

ഏതൊരു കായിക പ്രവര്‍ത്തിയും പോലെ, വിശ്വസ്തതയോടെ ചെയ്താല്‍ നീന്തലും മനുഷ്യന്റെ സാമൂഹിക മൂല്യങ്ങളുടെ രൂപീകരണത്തിനും ശരീരത്തിന്റെയും സ്വഭാവത്തിന്റെയും രൂപീകരണത്തിനും അവസരമാകുന്നുവെന്നും മാര്‍പ്പാപ്പ പറഞ്ഞു. ജൂണ്‍ 29 മുതല്‍ ജൂലൈ 1 വരെ റോമില്‍ 55 ാം ഇന്റര്‍നാഷണല്‍ സെറ്റിക്കോളിയ ട്രോഫിയില്‍ പങ്കെടുക്കുന്ന 300 ഇറ്റാലിയന്‍, അന്താരാഷ്ട്ര നീന്തല്‍ക്കാരുടെ ഒരു പ്രതിനിധി സംഘത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ അനുമോദിച്ച് പറഞ്ഞു.

ഗുണങ്ങള്‍

‘ടെക്‌നിക്കല്‍ യോഗ്യത നേടുന്നതിന് പുറമെ, സ്വിമ്മിംഗും കൂട്ടായ പ്രവര്‍ത്തനവും  ആരോഗ്യകരമായ മത്സരവും അച്ചടക്കം സംബന്ധിച്ച ഒരു സാക്ഷ്യവും വാഗ്ദാനം ചെയ്യുന്നു. പരിശ്രമ ഫലങ്ങളിലൂടെ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാനും, വലിയ പ്രതിബദ്ധതയ്ക്കും, ത്യാഗങ്ങള്‍ക്കും ആ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയുമെന്നും അവര്‍ തെളിയിക്കുന്നു. ഇതെല്ലാം ജീവിതത്തില്‍, പ്രത്യേകിച്ച് നിങ്ങളുടെ സഹപാഠികള്‍ക്ക് ഒരു പാഠമാണെന്നും പാപ്പ പറഞ്ഞു. ഒരു സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നീന്തല്‍ ട്രെയിനിംഗുകളും ദേശീയതലത്തില്‍ സഹകരണവും പരസ്പര സഹായവും വളരെ പ്രധാനപ്പെട്ടതാണെന്നതിനാല്‍, ‘നീന്തല്‍ ഒരു കായിക വിനോദമാണ്’ എന്നും പോപ്പ് പറഞ്ഞു.

സമന്വയിപ്പിച്ച നീന്തല്‍ ‘ടീം വര്‍ക്കിന്റെ മഹത്വം കാണിക്കുന്നു. നീന്തല്‍ താരങ്ങള്‍ ഏകാഗ്രതയോടും ഏകമനസ്സോടും പരസ്പരധാരണയോടും നിരന്തരമായ പരിശ്രവും കൂട്ടായ്മയുടെ സമര്‍പ്പണവും കഠിനാദ്ധ്വാനവും സമൂഹിക ജീവിതത്തിലേയ്ക്കും വ്യക്തിഗത ജീവിതങ്ങളിലേയ്ക്കും കുടുംബങ്ങളിലേയ്ക്കും പകര്‍ത്തേണ്ട മാതൃകയാണെന്നും പാപ്പ ചൂണ്ടി കാണിച്ചു.

ജൂണ്‍ 15 ന് റോമില്‍ റോഡപകടത്തില്‍ മരണമടഞ്ഞ ഇറ്റലിയുടെ സിന്‍ക്രണൈസ്ഡ് നീന്തല്‍ താരം നവോമിയെ പാപ്പാ  അനുസ്മരിച്ചു.

പോസിറ്റീവ് സന്ദേശങ്ങള്‍ നല്‍കുന്നു

‘സ്‌പോര്‍ട്‌സ് ഭാഷ സാര്‍വലൗകികമാണെന്നും പുതിയ തലമുറയെ എളുപ്പത്തില്‍ എത്തിക്കാന്‍ കഴിയുമെന്നും അവരുടെ പ്രവൃത്തിയിലൂടെ ‘പോസിറ്റീവ് സന്ദേശങ്ങള്‍ നല്‍കുവാന്‍  നീന്തല്‍ക്കാരെ പ്രോത്സാഹിപ്പിക്കുകയും അങ്ങനെ നാം  ജീവിക്കുന്ന സമൂഹത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു.’ പാപ്പ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.