ദൈവനാമത്തിൽ ഇനി ഒരു അക്രമം അരുത്

ഫ്രാൻസീസ് പാപ്പാ അസർബെയ്ജാനിൽ (02/10/ 2016) മതാന്തര സമ്മേളനത്തിൽ നടത്തിയ പ്രസംഗം

നമ്മുടെ ഈ ഒത്തുചേരൽ ഒരു അനുഗ്രഹമാണ്. പതിവായ ആതിഥ്യ മര്യാദയോടെ ഞങ്ങളെ സ്വീകരിച്ച കൊക്കേഷ്യയിലെ മുസ്ലിം ഇമാമിനും, റഷ്യൻ ഓർത്തഡോക്സ് സഭയുടെ പ്രാദേശിക നേതാക്കന്മാർക്കും, യഹൂദ കൂട്ടായ്മയിലെ അധികാരികൾക്കും ഞാൻ നന്ദി പറയുന്നു.  സാഹോദര്യ കൂട്ടായ്മയിൽ പ്രാർത്ഥനയുടെ ഈ സ്ഥലത്ത് നാം പരസ്പരം കണ്ടുമുട്ടുമ്പോൾ അത് ശക്തമായ ഒരു അടയാളമാണ് . മതങ്ങൾക്ക്  ഒന്നു ചേർന്ന്, വ്യക്തി ബന്ധങ്ങളിലുടെയും  ഉത്തരവാദിത്വപ്പെട്ടവരുടെ നല്ല മനസ്സും കൊണ്ട്  നിർമിക്കാൻ സാധിക്കുന്ന സാഹോദര്യത്തിന്റെ അടയാളം.
ഉദാഹരണത്തിന്, ഇവിടുത്തെ കത്തോലിക്കാ സമൂഹത്തിന് പല അവസരങ്ങളിലും പ്രത്യക്ഷമായ സഹായം നൽകുന്ന ഇസ്ലാം മതത്തിലെ നേതാവിലും, അതോടൊപ്പം അദ്ദേഹം  കുടുബാരൂപിയിൽ ഈ സമൂഹത്തോട് പങ്കുവയ്ക്കുന്ന, വിവേകപൂർണ്ണമായ ഉപദേശങ്ങളിലും കാണാവുന്നതാണ്.

സുദൃഢമായ സാഹോദര്യവും, അനുദിനമുള്ള സ്നേഹ പ്രവർത്തികളിലൂടെയും നല്ല ബന്ധം കാത്തുസൂക്ഷിക്കാൻ പരിശ്രമിക്കുന്ന ഓർത്തഡോക്സ് സമൂഹത്തിന്റെയും, പ്രാദേശിക കത്തോലിക്കാ സഭയുടെയും നല്ല മാതൃകയും, അതുപോലെ യഹൂദ സമൂഹവുമായുള്ള ഊഷ്മളമായ സൗഹൃദവും എടുത്തു പറയാൻ ഞാൻ ആഗ്രഹിക്കുന്നു.

ഈ സാഹോദര്യത്തിന്റെ ആനുകൂല്യം അസർബെയ്ജാൻ ഉടനീളം അനുഭവിക്കാൻ സാധിക്കും. ആതിഥ്യമര്യാദകൊണ്ടും, സ്വാഗതം കൊണ്ടും അതിനാൽ തന്നെ വിശിഷ്ടമായ രാജ്യം. അവിസ്മരണീയമായ ഈ  ദിനത്തിൽ എനിക്ക് ലഭിച്ച ഈ സമ്മാനത്തിന് ഞാൻ സത്യമായും നന്ദിയുള്ളവനാണ്.
മതങ്ങളുടെ മഹത്തരമായ പൈതൃകം സംരക്ഷിക്കുവാനനുള്ള  ആഗ്രഹം ഇവിടെയുണ്ട്, അതോടൊപ്പം ആഴത്തിലും ഫലദായകവുമായ തുറവിയിലേക്കുള്ള ഒരു ഉദ്യമവും.

ഉദാഹരണത്തിന്  തങ്ങളെക്കാൾ മറ്റു മതസ്ഥർ കൂടുതൽ തിങ്ങിപാർക്കുന്ന ഇവിടെ  കത്തോലിക്കാ സഭ  ഒരു ഇടം കണ്ടെത്തുകയും, സ്വരചേർച്ചയോടെ ജീവിക്കുകയും, എതിർപ്പോടെ ജീവിക്കുകയല്ല മറിച്ച് പരസ്പര സഹകരണത്തിലുടെ നല്ലതും, സമാധാനപൂർണവുമായ സമുഹം കെട്ടിപ്പടുക്കുവാൻ കഴിയുമെന്ന് പ്രത്യക്ഷമായി തെളിയിക്കുകയും ചെയ്യുന്നു.

ഈ സ്ഥലത്തുള്ള നുമ്മടെ ഒത്തുചേരൽ ബാക്കുവിൽ, മതാന്തരസംവാദവും, ബഹു സംസ്കാരികതയും പ്രോത്സാഹിപ്പിക്കാൻ നടത്തിയ പല സമ്മേളനങ്ങളടെയും തുടർച്ചയാണ്.  സ്വാഗതത്തിന്റെയും ഏകീകരണത്തിന്റെയും വാതിലുകൾ തുറക്കുക എന്നാൽ ഓരോ വ്യക്തിയുടെയും ഹൃദയവാതിൽ തുറക്കുവാനും, എല്ലാവർക്കും പ്രത്യാശയുടെ വാതിൽ ആകുവാനുമുള്ള ക്ഷണമാണ്. എനിക്ക് ആത്മവിശ്വാസമുണ്ട് ഈ രാജ്യം ” കിഴക്കിനു പടിഞ്ഞാറിനും ഇടയിലുള്ള  പ്രവേശന കാവാടം”   (John Paul II, Address at the Welcome Ceremony, Baku, 22 May 2002),  എപ്പോഴും മാനവരാശിയുടെ  ഉത്തമമായ  ഭാവിക്കും,  സമാധാനത്തിന്റെ നിലനിൽക്കുന്ന പാലങ്ങളും പണിയുവാനും അനിവാര്യമായ വ്യവസ്ഥയായ അതിന്റെ തുറവിയുടെയും സമാഗമത്തിന്റെയും അഭിരുചി പോഷിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

നാം വളരണമെന്ന് ആഗ്രഹിക്കുന്ന സാഹോദര്യവും പങ്കുവയ്പ്പലും ഭിന്നത അഭികാംഷിക്കുന്നവർ വിലമതിക്കുകയില്ല.

എതിർപ്പുകളിൽ നിന്നും വ്യത്യാസങ്ങളിൽ നിന്നും ലാഭം കൊയ്യാൻ ആഗ്രഹിക്കുന്ന അവർ ,സംഘർഷങ്ങൾ ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നത്.

സാഹോദര്യത്തിനും പങ്കുവയ്പലിനും പൊതു നന്മക്കും വേണ്ടി പ്രവർത്തിക്കുന്നവർ, എല്ലാറ്റിനും ഉപരി കാരുണ്യവാനും ആർദ്രചിത്തനമായ ദൈവത്തിന്റെ പ്രീതി ആഗ്രഹിക്കുന്നവരാണ്.

തന്റെ പുത്രന്മാരും പുത്രികളും ഒരു മനുഷ്യ കുടുംബമായി ഐക്യത്തിൽ, പരസ്പര സംഭാഷണങ്ങളിൽ ജീവിക്കാനാണ് ദൈവം ആഗ്രഹിക്കുന്നത്. ഈ ദേശത്തിന്റെ മഹാനായ ഒരു കവി  ഇങ്ങനെ എഴുതി:  “നി മനുഷ്യനാണങ്കിൽ മനുഷ്യരോട് ഒന്നിച്ചു ചേരുക  കാരണം ആളുകൾക്കൊപ്പം ഒന്നിച്ചു നീങ്ങാൻ  എളുപ്പമാണ് ” (Nizami Ganjavi, The Book of Alexander, I, On his own state of life and the passage of time).

മറ്റുള്ളവർക്കു വേണ്ടി നമ്മളെത്തന്നെ തുറക്കുമ്പോൾ അതൊരിക്കലും നമ്മളെ ദരിദ്രരാക്കുകയില്ല, മറിച്ച് സമ്പന്നരാക്കുകയേ ഉള്ളു. കാരണം ഇത് നമ്മളെ കൂടുതൽ മനുഷ്യത്വമുള്ളവരാക്കുന്നു.

നമ്മളെത്തന്നെ വലിയ ഒരു കൂട്ടായ്മയുടെ പങ്കാളിയായി അംഗീകരിക്കുകയും നമ്മുടെ ജീവിതം അപരർക്കു വേണ്ടിയുള്ള സമ്മാനമായി മനസ്സിലാക്കുകയും ചെയ്യുമ്പോൾ നമ്മുടെ സ്വന്തം താൽപര്യങ്ങൾ ആയിരിക്കില്ല മാനവരാശിയുടെ  പൊതു  നന്മയായിരിക്കും നമ്മുടെ പ്രവർത്തനങ്ങളുടെ മാനദണ്ഡം.

നമ്മുടെ പ്രവർത്തനങ്ങൾ ഒരിക്കലും കേവലമായ  ആദർശവാദത്തിലോ, മധ്യസ്ഥവാദത്തിലോ അല്ല. അത് ഒരിക്കലും ഉപദ്രവകരമായ കൈകടത്തലിലോ, നിർബദ്ധിത പ്രവർത്തികളിലോ അല്ല, മറിച്ച് ചരിത്രത്തിന്റെ ചലനന്മകതയിൽ സംസ്കാരങ്ങളെയും മതപാരമ്പര്യങ്ങളെയും ബഹുമാനിച്ചുകൊണ്ടുള്ളതാണ്.

മതങ്ങൾക്ക് അതിബൃഹത്തായ ഒരു കർത്തവ്യം ഉണ്ട്: ജീവിതത്തിന്റെ അർത്ഥം അന്വേഷിച്ചു നടക്കുന്ന സ്ത്രി പുരുഷന്മാരെ അനുധാവനം ചെയ്യുക, മനുഷ്യന്റെ പരിമിതമായ കഴിവുകളെപ്പറ്റി മനസ്സിലാക്കി കൊടുക്കുക, പ്രപഞ്ചത്തിലെ വസ്തുക്കൾ അത്യന്തിക ലക്ഷ്യമാക്കാതിരിക്കാൻ ഉപദേശിക്കുക.

നിസ്സാമി വീണ്ടും എഴുതി: “സ്വർഗ്ഗത്തിൽ നിനക്ക് വിശ്രമ സങ്കേതം ലഭില്ല എന്നു കരുതി നിന്റെ തന്നെ ശക്തിയിൽ  പൂർണ്ണമായി അടിസ്ഥാനമിടരുത്.  ഈ ലോകത്തിലെ ഫലങ്ങൾ ശാശ്വതമല്ല. നശിച്ചുപോകുന്ന അവയെ ആരാധിക്കരുത് !” (Leylā and Majnūn, Death of Majnūn on the tomb of Leylā).

ഓരോ വ്യക്തിയുടെയും കേന്ദ്രം അവനു പുറത്താണ്, നമ്മൾ അത്യുന്നതനിലേക്കും   അയൽക്കാരിലേക്കും ദൃഷ്ടി തിരിക്കേണ്ടവർ ആണ്  എന്ന സത്യം മനസ്സിലാക്കി തരേണ്ടത് ഓരോ മതങ്ങളുമാണ്. ഇതുവഴി മനഷ്യന്റെ വിളി ഏറ്റവും പരമോന്നതവും ശരിയായതുമായ സ്നേഹത്തിലാണന്ന് പ്രതിപാദിക്കുന്നു. ഇതു മാത്രമാണ് എല്ലാ  മതങ്ങളുടെയും ആത്യന്തികമായ പരിപൂർണ്ണത. അതിനാൽ കവി പറയുന്നതുപോലെ, “ ഒരിക്കലും പരിവർത്തനം വരുത്താത്ത സ്നേഹം, ലക്ഷ്യമില്ലാത്ത സ്നേഹമാണ് ” (ibid, The Despair of Majnūn).

മാനവരാശിക്ക് ഈ ലക്ഷ്യത്തിൽ  എത്തിച്ചേരണമെങ്കിൽ മതം ആവശ്യമാണ് .
നന്മയിലേക്ക് നമ്മെ നയിക്കുകയും തിന്മയിൽ നിന്നും ഗതി തിരിക്കുകയും ചെയ്യുന്ന, ഒരു വ്യക്തിയുടെ ഹൃദയ വാതിലിൽ എപ്പോഴും  മുട്ടുകയും ചെയ്യുന്ന ഉപാധിയാണ് മതം.   അതുകൊണ്ട് മതങ്ങൾക്ക് പഠിപ്പിക്കാനുള്ള കർത്തവ്യം ഉണ്ട്:  ഓരോ വ്യക്തിയിൽ നിന്ന് ഏറ്റവും നല്ലത് പുറത്തു കൊണ്ടുവരിക.

ഞങ്ങൾ വഴികാട്ടികൾ എന്ന നിലയക്ക് ഭാരിച്ച ഉത്തരവാദിത്വം ഉണ്ട്.
നമ്മുടെ   വൈരുധ്യങ്ങളുടെകാലഘട്ടത്തിൽ   നഷ്ട ധൈര്യരായി, ജിവിതത്തിന്റെ അർത്ഥം തേടി അലയുന്നവർക്ക് ആധികാരികമായ പ്രത്യുത്തരം നൽകുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണ് .

വാസ്തവത്തിൽ  ഒരു വശത്ത് തങ്ങളുടെ മാത്രം ക്ഷേമവും, പ്രയോജനവും, ലാഭവും മാത്രം വിശ്വസിക്കുന്ന  ശ്യൂനതാവാദത്തിന്റെ (nihilism)ആധിപത്യവും തങ്ങളുടെ ജീവിതങ്ങളെ വലിച്ചെറിയുകയും,  “ദൈവം ഇല്ലങ്കിൽ എല്ലാം അനുവദനീയമാണ് ” (cf. F.M. Dostoyevsky, The Brothers Karamazov, XI, 4.8.9); എന്ന പറച്ചിൽ പതിവാക്കിയവരെയും  നമ്മൾ കണ്ടുമുട്ടുന്നു.

മറുവശത്ത് മൗലികവാദത്തിലും വിട്ടുവീഴ്ചയില്ലാത്ത മനോഭാവത്തിലും,  അക്രമണാസക്തമായ വാക്കുകളിലൂടെയും ചെയ്തികളിലൂടെയും തീവ്രവും, കഠിനുമായ മനോഭാവങ്ങൾ ജീവിക്കുന്ന, ദൈവത്തിന്റെ പേരിൽ  നിർബന്ധിച്ച് അടിച്ചേൽപ്പിച്ചു കൊണ്ടുള്ള  പ്രതികരണങ്ങളുടെ ആവിർഭാവം നാം കാണുന്നു.

മതങ്ങൾ അതിനു വിപരീതമായി  നന്മ വിവേചിച്ചറിയുവാനും അത് പ്രവർത്തിപഥത്തിലാക്കുവാനും, പ്രാർത്ഥനയിലൂടെയും  ആന്തരിക ജീവിതത്തിന്റെ ശ്രദ്ധാപൂർവ്വമായ പോഷണത്തിലൂടെയും ,ക്ഷമയും, മനസ്സിലാക്കലും, എളിമയുമാകുന്ന ദശ്യമായ പടികളിലൂടെ സമാധാനത്തിന്റെയും സമാഗമത്തിന്റെയും ഒരു സംസ്കാരം കെട്ടിപ്പടുക്കുവാനും വിളിക്കപ്പെട്ടിരിക്കുന്നു. മനുഷ്യസമൂഹത്തെ ശുശ്രൂഷിക്കാനുള്ള ഏറ്റവും നല്ല വഴിയാണിത്. സമൂഹത്തിന്റെ ആവശ്യത്തിനു വേണ്ടി മതപരമായ ഘടകങ്ങളിൽ നിന്ന് പ്രയോജനം സ്വീകരിക്കാനുള പ്രലോഭനത്തെ അതിജീവിക്കണം. മതങ്ങൾ ഒരിക്കലും  കലഹങ്ങളോ, വിയോജിപ്പുകളോ, അനുവദിക്കുകയോ, സഹായം നൽകുകയോ ചെയ്യുന്ന ഉപകരണങ്ങൾ ആകരുത്.

അതിനു പുറമേ സമൂഹങ്ങുടേയും  മതങ്ങളുടെയും  ധർമ്മപരമായ ഐക്യമതത്തിൽ നിന്ന് രൂപം കൊളുന്ന ഫലങ്ങൾ, ആദരവോടുകൂടിയ സഹകരണം സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. അത് ഈ രാജ്യത്തിനു പ്രിയപ്പെട്ട ഒരു ചിത്രത്തിലൂടെ ഓർമ്മയിൽ എത്തിക്കാൻ ഞാൻ താത്പര്യപ്പെടുന്നു.

നൂറ്റാണ്ടകളായി ഇവിടെ ഉണ്ടായിരുന്ന തടിയിയിലും  ഇളം നിറത്തിലുള്ള ഗ്ലാസിലും മെനഞ്ഞെടുത്ത അമുല്യമായ ജനാലകകളെപ്പറ്റിയാണ്  (Shebeke) ഞാൻ സംസാരിക്കുന്നത്. പരമ്പരാഗത രീതിയിൽ ഇത് നിർമ്മിക്കുമ്പോൾ സവിശേഷമായ ചില ഘടകങ്ങൾ അതിനുണ്ട്: അണിയോ പശയോ ഇതിന് ഉപയോഗിക്കാറില്ല. ഗ്ലാസും തടിയും ശരിയായ രീതിയിൽ സ്ഥാപിക്കുക എന്നത് സമയചെലവുള്ള അതീവശ്രദ്ധ വേണ്ട  ഒരു ശ്രമമാണ്. അങ്ങനെ തടി ഗ്ലാസിനെ താങ്ങി നിർത്തുന്നു. ഗ്ലാസ് പ്രകാശത്തെ കടത്തിവിടുന്നു. ഇതു പോലെ തന്നെ എല്ലാ പരിഷ്കൃത സമൂഹങ്ങളുടെയും കടമയാണ് മതത്തെ പിൻതാങ്ങുക എന്നത്. അതുവഴി ജീവിതത്തിനാവശ്യമായ പ്രകാശം നൽകുക. അതു സാധ്യമാക്കാനായി യഥാർത്ഥവും വിശ്വാസിവുമായ സാതന്ത്ര്യം നൽകണം.  അതിനായി  കൃത്യമമായ “പശ” ഉപയോഗിക്കരുത്, അത്  വ്യക്തികളെ നിശ്ചയിക്കപ്പെട്ട ഒരു വിശ്വാസ സംഹിത അനുധാവനം ചെയ്യാനും, സ്വാതന്ത്യത്തോടെ തിരഞ്ഞെടുപ്പ് നടത്തുവാനുള്ള കഴിവിനെ ഇല്ലാതാക്കുകയോ,  നിർബദ്ധിക്കുകയാ, ബാഹ്യമായ ” ആണികളായ ” ലൗകീക ഉത്കണ്ഠളോ, അധികാരത്തിനോ സമ്പത്തിനോ വേണ്ടിയുള്ള താൽപര്യമോ ജനിപ്പിച്ചേക്കാം.

ദൈവത്തെ ഒരിക്കലും സ്വന്തം താൽപര്യങ്ങൾക്കോ സ്വാർത്ഥപരമായ ലക്ഷ്യങ്ങൾക്കോ ഉപയോഗിക്കരുത്. അവന്റെ നാമം മതമൗലീകവാദമോ, സാമ്രാജ്യത്വമോ, കോളിനിവത്ക്കരണമോ നീതീകരിക്കാൻ ഉപയോഗിക്കരുത്.

ഒത്തിരി പ്രതീകാത്മകതയുള്ള ഈ സ്ഥലത്ത് ഹൃദയസ്പർശിയായ ഒരു നിലവിളി വീണ്ടും ഉയരുന്നു. ദൈവനാമത്തിൽ ഇനി ഒരു അക്രമം അരുത്. അവന്റെ അത്യുന്നത നാമം ആരാധിക്കപ്പെടട്ടെ, അത് അല്ലാതെ അശുദ്ധമാക്കാനോ, വെറുപ്പിന്റെയോ, മനുഷ്യ നിഷേധത്തിന്റെയോ ഒരു വസ്തുവായി കൈമാറ്റ കച്ചവടം നടത്താനോ ഉള്ളതല്ല.

നമുക്ക് നൽകപ്പെട്ടിരിക്കുന്ന ദൈവീക കരുണയാൽ, സ്ഥിരോത്സാഹമുള്ള പ്രാർത്ഥനയാൽ, യഥാർത്ഥ സംവാദത്താൽ “ലോകസമാധാനത്തിനു വേണ്ടിയുള്ള അനിവാര്യമായ ഒരു അവസ്ഥ  … ക്രൈസ്തവർക്കും മറ്റു മതസമൂഹങ്ങൾക്കും ഉള്ള ഒരു കടമ  ” (Apostolic Exhortation Evangelii Gaudium, 250)ചെയ്യുന്നതിലൂടെ നമ്മൾ ബഹുമാനിക്കപ്പെടുന്നു.

പ്രാർത്ഥനയും സംവാദവും പരസ്പരം ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നു: അവ ഹൃദയത്തിന്റെ തുറവിയിൽ നിന്ന് ഒഴുകയും മറ്റുള്ളവരുടെ നന്മയിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു, അതുവഴി മറ്റുള്ളവരെ സമ്പന്നരാക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നു. കത്തോലിക്കാസഭാ രണ്ടാം വത്തിക്കാൻ കൗൺസിലിൽ ഹൃദയപൂർവ്വം “മറ്റു മത വിശ്വാസികളുമായുള്ള സംവാദത്തിലൂടെയും, സഹകരണത്തിലൂടെയും, വിവേകത്തോടും സ്നേഹത്തോടും ക്രൈസ്തവ വിശ്വാസത്തിനു സാക്ഷ്യം വഹിച്ചുകൊണ്ടുള്ള  ജീവിതം നയിക്കാൻ  അവളുടെ പുത്രന്മാരെയും പുത്രികളെയും  ഉപദേശിക്കുന്നു.

അവർ മറ്റു മതങ്ങളിലുള്ള നല്ല കാര്യങ്ങളെ ആത്മീയവും ധാർമ്മികവും സാമൂഹികവും സംസ്കാരികവുമായ മൂല്യങ്ങളേ അംഗീകരിക്കുകയും, സംരക്ഷിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.  (Second Vatican Ecumenical Council, Nostra Aetate, 2). ഇത് ഒരിക്കലും ഉപരിപ്ലവമായ സിൻക്രേട്ടിസത്തിന് (facile syncretism) വഴങ്ങി കൊടുക്കലോ    “എല്ലാം പ്രശ്നങ്ങൾ ഒഴിവാക്കാനാണ് എന്ന കാരണം പറഞ്ഞ് എല്ലാ കാര്യങ്ങളോടും yes പറയുന്ന  നയതന്ത്രപരമായ തുറവിയോ” അല്ല.(Apostolic Exhortation Evangelii Gaudium, 251).

വിദ്വോഷമുള്ളിടത്തു സ്നേഹവും, കുറ്റമുള്ളിടത്ത് ക്ഷമയും നൽകുവാനും സമാധനത്തിന്റെ വഴികൾ അന്വേഷിക്കാനും അവയ്ക്കു വേണ്ടി അക്ഷീണമായി അപേക്ഷിക്കാനും   മറ്റുള്ളവരുമായുള്ള സംവാദത്തിന്റെയും എല്ലാവർക്കും വേണ്ടിയുള്ള പ്രാർത്ഥനയുടെ വഴികളിലൂടെ “അവരുടെ കുന്തം വാക്കത്തിയായും അടിച്ച് രൂപപ്പെടുത്തുക “(cf. Is 2:4) എന്നത് നമ്മുടെ മാർഗ്ഗമാണ്.

യഥാർത്ഥ സമാധാനം പരസ്പരമുള്ള ബഹുമാനത്തിലും, സമാഗമത്തിലും, പങ്കുവയ്‌പിലും അടിസ്ഥാനമാണ്. മുൻ വിധികൾക്കും പഴയ തെറ്റുകൾക്കും അപ്പുറം നമുക്ക് പോകാൻ കഴിയണമെങ്കിൽ, സാർത്ഥതയും, ഇരട്ട ആദർശങ്ങളും ഉപക്ഷിക്കാൻ നാം തയ്യാറാവണം.

ദാരിദ്രവും അനീതിയും  നിർമ്മാർജ്ജനം ചെയ്യുവാനും, ആയുധങ്ങളുടെ വർദ്ധനവിന് അറുതി വരുത്താനും അവയെ അപലപിക്കാനും, തൽഫലമായി ഉണ്ടാകുന്ന കൊള്ളലാഭം തടയുന്നതിനുമായി,   എല്ലാ തടസ്സങ്ങളെയും  അതിജീവിക്കുന്ന ഊർജ്ഞസ്വലമായ  ധൈര്യത്താൻ നിലനിൽക്കുന്ന സമാധാനത്തിനു വേണ്ടി പോരാടണം

വളരെയധികം വ്യക്തികളുടെ രക്തം  നമ്മുടെ പൊതു ഭവനമായ ഭൂമിയിൽ നിന്ന് ദൈവത്തിലേക്ക് ഉയരുന്നു. (cf. Gen 4:10) ഇന്ന് നാം മുൻപോട്ട് നീട്ടിവയ്ക്കാൻ സാധിക്കാത്ത അവയോട് പ്രതികരിക്കാൻ വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു: സമാധാനത്തിന്റെ ശോഭനമായ ഭാവി   ഒരുമിച്ചു സൃഷ്ടിക്കാൻ, അക്രമാസക്തമോ മര്യാദയില്ലാത്തതോ ആയ പരിഹാരങ്ങളുടെ സമയമല്ലിത്. മറിച്ച് അനുരജ്ഞനത്തിന്റെ പ്രക്രിയയിൽ ക്ഷമയോടെ പങ്കുചേരേണ്ട അടിയന്തര മുഹൂർത്തമാണിത്.
നമ്മുടെ കാലഘട്ടത്തിന്റെ ശരിയായ ചോദ്യം നുമ്മുടെ പ്രവൃത്തികൾ എങ്ങനെ വളർത്തുക എന്നതല്ല നേരെ മറിച്ച് ഭാവി തലമുറയ്ക്ക് ജീവിക്കാനായി എന്ത് നിർദ്ദേശങ്ങളാണ് നമുക്ക് നൽകാനുള്ളത് എന്നാണ്. നമ്മൾ കണ്ടെത്തിയ വഴികളെക്കാൾ  മെച്ചമായ ഒരു ലോകം മറ്റുള്ളവർക്ക് വിട്ടു നൽകുന്നത് എങ്ങനെയെന്നാണ് ദൈവവും, ചരിത്രംതന്നെയും നമ്മളോടു ചോദിക്കും നമ്മൾ നമ്മളെത്തന്നെ  സമാധാനം പിന്തുടരാനിയി സമർപ്പിച്ചെങ്കിൽ, വ്യത്യസ്തമായ ഭാവി സ്വപ്നം കാണുന്ന ഇളം തലമുറകളും മർമ്മ ഭേദിയായ ഈ ചോദ്യം നമ്മളോട് നേരിട്ട് ചോദിക്കും.
നമ്മൾ ഇപ്പോൾ സഹിക്കുന്ന കലഹങ്ങളുടെ ഈ രാത്രിയിൽ, മതങ്ങൾ സമാധാനത്തിന്റെ പുലരിയും, മരണത്തിന്റെ കൊടിയ നശീകരണത്തിനിടയിൽ പുതുജന്മത്തിന്റെ വിത്തുകളും , അനുസ്യൂതമായ സംവാദത്തിന്റെ പ്രതിധ്വനികളും മുഴക്കട്ടെ. ഔദോഗീകമായ മധ്യസ്ഥശ്രമങ്ങൾ ഫലം കാണാത്ത സ്ഥലങ്ങളിൽ, മതങ്ങൾ സമാഗമത്തിന്റെയും അനുരജ്ഞനത്തിന്റെയും വഴികൾ വെട്ടിത്തുറക്കട്ടെ.

വിശിഷ്യാ, കോക്കേഷ്യയുടെ പ്രിയപ്പെട്ട ഈ പ്രദേശത്ത്, ഞാൻ സന്ദർശിക്കാൻ ഒരുപാട് ആഗ്രഹിച്ച ഈ സ്ഥലത്ത്, സമാധാനത്തിന്റെ ഒരു തീർത്ഥാടകനായി ഞാൻ വന്നിരിക്കുന്നു. ഇന്നലകളിലെ ദുരിതങ്ങളും ഇന്നുകളിലെ സമ്മർദ്ദങ്ങളും തരണം ചെയ്യാൻ മതങ്ങൾ സജീവമായ ഹേതുക്കൾ ആകട്ടെ.

വിലമതിക്കാൻ കഴിയാത്ത ഈ രാജ്യങ്ങളുടെ  സമ്പത്ത് അറിയുകയും വിലമതിക്കുകയും വേണം: പഴമയുള്ളതും എന്നും നവീനത്വം കാത്തുസൂക്ഷിക്കുന്നതുമായ വിജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും, കൊക്കേഷ്യയിലെ ജനങ്ങളുടെ മത സംവേദനശക്തിയുടെയും നിധികൾ, ഈ പ്രദേശത്തിന്റെ ഭാവിക്കും പ്രത്യേകിച്ച് യുറോപ്യൻ സംസ്കാരത്തിനും ബൃഹത്തായ വിഭവങ്ങൾ ആണ്. നമുക്ക്  നിരാകരിക്കാൻ സാധിക്കാത്ത നന്മകൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.