
ദിവ്യകാരുണ്യം ദൈവം എപ്രകാരം നമ്മോടു ക്ഷമിച്ചു സ്നേഹിക്കുന്നു എന്നതിന്റെ ഓര്‍മ്മ നമ്മില്‍ ഉണര്‍ത്തുന്നുവെന്നു ഫ്രാന്‍സിസ് പാപ്പ. പ. കുര്‍ബാനയുടെ തിരുന്നാള്‍ ദിനം ലാറ്ററന്‍ ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു പാപ്പ.
” ദിവ്യകാരുണ്യം കൃതജ്ഞതയുടെ ഓര്‍മ്മ നമ്മില്‍ ഉണര്‍ത്തുന്നു. പാപത്തിന്റെ ഭാരം പേറുന്ന മനുഷ്യഹൃദയങ്ങള്‍ക്ക് സാന്ത്വനത്തിന്റെയും സൗഖ്യത്തിന്റെയും സ്പര്‍ശം നല്കാന് ദൈവം നമ്മോടൊപ്പം ആയിരിക്കുന്നു. നമ്മെ എപ്പോഴും ശക്തിപ്പെടുത്താന്‍ തന്റെ ആത്മാവിനെ നമ്മുക്ക് നല്കുന്നു.” പാപ്പ തുടര്‍ന്നു
ദിവ്യകാരുണ്യം സ്വീകരിക്കുന്നവര്‍ തങ്ങള്‍ ആയിരിക്കുന്ന സമസ്ത മേഖലകളിലും സമാധാനത്തിന്റെയും ഐക്യത്തിന്റെയും നെടുംതൂണുകളായി മാറുമെന്നും പാപ്പ പറഞ്ഞു.