
റോമിൽ നടക്കുന്ന യുവജന സിനഡു ഉദ്ഘാടനം ചെയ്തു കൊണ്ടു ഫ്രാൻസീസ് പാപ്പ നടത്തിയ വചന പ്രഘോഷണം സ്വതന്ത്ര പരിഭാഷ
“എന്നാല്‍, എന്‍െറ നാമത്തില്‍ പിതാവ് അയയ്‌ക്കുന്ന സഹായകനായ പരിശുദ്‌ധാത്‌മാവ് എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്‌മരിപ്പിക്കുകയും ചെയ്യും.” (യോഹന്നാന്‍ 14:26).
ശിഷ്യന്മാരെ ഭരമേല്പിച്ചിരിക്കുന്ന പ്രേഷിത ജോലിയിൽ അനുധാവനം ചെയ്യുമെന്നു ഈ സത്യസന്ധമായ മാർഗ്ഗത്തിലൂടെ ഈശോ അവർക്കു ഉറപ്പു നൽകുന്നു. ശിഷ്യന്മാരുടെ ഹൃദയങ്ങളിൽ നാഥന്റെ ഓർമ്മ ആദ്യം സംരക്ഷിക്കുകയും സജീവവും ആനുകാലികമാക്കുകയും ചെയ്യുന്നതു പരിശുദ്ധാത്മാവാണ്. സുവിശേഷത്തിന്റെ സൗന്ദര്യവും സമ്പന്നതയും ഉറപ്പു വരുത്തുന്ന ഈ ആത്മാവ് നിരന്തരമായ ആനന്ദത്തിന്റെയും പുതുമയുടെയും ഉറവിടമാണ്.
സഭ മുഴുവനിലും കൃപയുടെ ആരംഭമായ ഈ നിമിഷത്തിൽ ദൈവവചനത്തെ പിൻതുടർന്നു കർത്താവിന്റെ ഓർമ്മ നമ്മളിൽ നിലനിർത്താനും നമ്മുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കുന്ന അവന്റെ വചനങ്ങൾ വീണ്ടും കത്തിക്കാനും സഹായകനായ പരിശുദ്ധാത്മാവിനോടു നമുക്കു പ്രാർത്ഥിക്കാം. (cf. Lk 24:32).
സുവിശേഷത്തോടുള്ള ഉത്സാഹവും അഭിനിവേശവും യേശുവിനോടുള്ള ഉത്സാഹത്തിലേക്കും അഭിനിവേശത്തിലേക്കും നയിക്കും. നമ്മളിൽ സ്വപ്നം കാണാനും പ്രതീക്ഷിക്കാനും ഉള്ള പ്രാപ്തി വീണ്ടും ജ്വലിപ്പിക്കുവാനും നവീകരിക്കാനും കഴിയുന്ന ഒരോർമ്മ.
പ്രായമായ നമ്മളെപ്പോലെ യുവജനങ്ങൾക്കു പ്രവചിക്കാനും ദർശനങ്ങൾ കാണാനും കഴിയുമെന്നു നമുക്കറിയാം (ജോയേല്‍ 2:28). സ്വപ്നങ്ങളും പ്രതീക്ഷകളും നിറഞ്ഞ സിനഡുപിതാക്കന്മാരാകാൻ ആത്മാവു നമുക്കു കൃപ നൽകട്ടെ. അപ്പോൾ നമുക്കു യുവജനങ്ങൾക്കു പ്രവചനത്തിന്റെയും ദർശനത്തിതിന്റെയും ദാനങ്ങൾ തിരിച്ചു അഭിഷേകം ചെയ്യാൻ നമുക്കു കഴിയും.
ആത്മാവു ശ്രദ്ധാപൂർവ്വവും സജീവവും ഫലദായകവുമായ ഒരു ഓർമ്മയുടെ കൃപ നമുക്കു നൽകട്ടെ, അവ ഒരിക്കലും ഒരു തലമുറയിൽ നിന്നു മറ്റൊന്നിലേക്കു പോകുമ്പോൾ ദുർവിധിയുടെയോ അത്യാഹിതത്തിന്റെയോ പ്രവാചകന്മാരാലോ, നമ്മുടെ സ്വന്തം പോരായ്മകളാലോ തെറ്റുകളാലോ പാപങ്ങളാലോ ചവിട്ടിമെതിക്കപ്പെടാനോ അണയാനോ അനുവദിക്കില്ല. അതിനപ്പുറം അതു നമ്മുടെ ഹൃദയങ്ങളെ വീണ്ടും ജ്വലിപ്പിക്കുകയും ആത്മാവിന്റെ വഴികളെ വിവേചിക്കാനും കഴിവുള്ള ഒരു ഓർമ്മയാകട്ടെ.
ആത്മാവിന്റെ ധ്വനിയോടുള്ള വിധേയത്വപൂർണ്ണമായ ശ്രവണ മനോഭാവം വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു നമ്മൾ സമ്മേളിച്ചിരിക്കുന്നു.
ഇന്ന് ആദ്യമായി ചൈനയിൽ നിന്നും രണ്ടു പിതാക്കമാർ നമ്മോടൊപ്പമുണ്ട്. അവർക്കു ഊഷ്മളമായ സ്വാഗതം നേരുന്നു. പത്രോസിന്റെ പിൻഗാമിയുടെ കൂട്ടായ്മയിൽ മെത്രാൻ സംഘം മുഴുവൻ അവരുടെ സാന്നിധ്യത്തിനു നന്ദി പറയുന്നു.
പ്രത്യാശയിൽ അഭിഷിക്തരായി നമുക്കു ഒരു പുതിയ സഭാ സമ്മേളനം തുടങ്ങാം. നമ്മുടെ ചക്രവാളങ്ങളെ വിശാലമാക്കുന്ന നമ്മുടെ ഹൃദയങ്ങളെ വികസിപ്പിക്കുന്ന ഒരു സമ്മേളനം. ഇന്നു നമ്മളെ തളർത്തുന്ന മാനസികാവസ്ഥകളെ – യുവജനങ്ങളെ നമ്മളിൽ നിന്നു വേർപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന, അലറുന്ന തിരമാലകൾക്കു മുമ്പിൽ അവരെ ഉപേക്ഷിക്കുന്ന, അവരെ നിലനിർത്തുന്ന വിശ്വാസ സമൂഹമില്ലാതെ അനാഥമാക്കുന്ന, ജീവിത ലക്ഷ്യമോ അർത്ഥമോ ഇല്ലാതെ ഒറ്റപ്പെടുത്തുന്ന – നമുക്കു പരിവർത്തനപ്പെടുത്താം. (cf. Apostolic Exhortation Evangelii Gaudium, 49).
പ്രത്യാശ നമ്മളെ വെല്ലുവിളിക്കുകയും പ്രോത്സാഹിപ്പിക്കുകയും, “ഇതു എപ്പോഴും ഇങ്ങനെ ഇരുന്നാൽ മതി” എന്ന യാഥാസ്ഥികതയെ ചിതറിക്കുകയും ചെയ്യുന്നു. എഴുന്നേൽക്കാനും യുവജനങ്ങളുടെ കണ്ണിലേക്കും നേരെ നോക്കാനും അവരുടെ സാഹചര്യങ്ങളെ കാണാനും പ്രത്യാശ നമ്മോടു ആവശ്യപ്പെടുന്നു. നമ്മുടെ യുവജനങ്ങൾ അഭിമുഖീകരിക്കുന്ന അസ്ഥിരത നിഷേധം അക്രമണം തുടങ്ങിയ സാഹചര്യങ്ങളിൽ നിന്നു പുറത്തു കൊണ്ടുവരുവാൻ പരിശ്രമിക്കുവാനും ഈ പ്രത്യാശ നമ്മോടു ആവശ്യപ്പെടുന്നു.
കഴിഞ്ഞ കാലങ്ങളിലെ തിരഞ്ഞെടുപ്പുകളാൽ രൂപീകൃതരായ യുവജനങ്ങൾ, ഇപ്പോൾ വർത്തമാനകാലത്തെ വലിയ സമർപ്പണ ബുദ്ധിയോടെ അഭിമുഖീകരിക്കാനും ബഹുമാനിതരായി ജീവിക്കുന്നതിനു തടസ്സം നിൽക്കുന്നതിനെ എതിരിടാനും അവരോടു ചേരാൻ നമ്മളെ വിളിക്കുന്നു. ക്രിയാത്മമകമായ സമർപ്പണം, ബൗദ്ധീകവും പ്രത്യാശ നിറഞ്ഞതും ഉത്സാഹം നിറഞ്ഞതുമായ ഒരു ചലനാത്മകത അവർ അവശ്യപ്പെടുന്നു. അവരുടെ ജീവിതങ്ങളെ അടിച്ചമർത്തുുകയും ദർശനങ്ങളെ ഇരുട്ടാക്കുകയും ചെയ്യുന്ന നിരവധി മരണ മുഖങ്ങളിൽ അവരെ ഏകരായി വിടരുതെന്നു അവർ നമ്മോടു ആവശ്യപ്പെടുന്നു
നമ്മുടെ കർത്താവു നമുക്കു ദാനമായി വാഗ്ദാനം നൽകിയിരിക്കുന്ന ഒന്നിച്ചു സ്വപ്നം കാണാനുള്ള കഴിവിനു വിശുദ്ധ പൗലോസ് പ്രകടിപ്പിക്കുന്നതു പോലെ ഒരു പ്രത്യേക മനോഭാവം നമ്മൾ രൂപപ്പെടുത്തണം: ഓരോരുത്തരും സ്വന്തം താത്‌പര്യം മാത്രം നോക്കിയാല്‍പോരാ; മറിച്ച് മറ്റുള്ളവരുടെ താത്‌പര്യവും പരിഗണിക്കണം (ഫിലിപ്പി 2:4). അതിനായി ഓരോരുത്തരും താഴ്‌മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രഷ്‌ഠരായി കരുതണം (ഫിലിപ്പി 2:3). ഈ ചൈതന്യത്തോടെ ഓരോരുത്തരെയും ശ്രവിക്കാനും, ദൈവം അവന്റെ സഭയിൽ നിന്നും എന്തു ആവശ്യപ്പെടുന്നു എന്നു വിവേചിച്ചറിയാനും നമുക്കു ഒരുമിച്ചു പരിശ്രമിക്കാം. സ്വർത്ഥതയുടെയും സ്വയരക്ഷയുടെയും പ്രലോഭനങ്ങളിൽ കീഴടങ്ങാതിരിക്കാനും, പ്രധാനപ്പെട്ടതിനെ അപ്രധാനമാക്കാതിരിക്കാനും ഇതു നമ്മോടു ആവശ്യപ്പെടുന്നു.
നമ്മളെ ഭരമേല്പിച്ചിരിക്കുന്ന സുവിശേഷത്തിനോടും ജനങ്ങളോടും ഉള്ള സ്നേഹം നമ്മുടെ ചക്രവാളങ്ങളെ വിശാലമാക്കാനും നമ്മൾ വിളിക്കപ്പെട്ടിരിക്കുന്ന ദൗത്യത്തിൽ നിന്നു നമ്മുടെ ദൃഷ്ടികൾ മാറാതിരിക്കാനും നമ്മെ വെല്ലു വിളിക്കുന്നു. ഇതുവഴി നമുക്കെല്ലവർക്കും മേന്മ ഭവിക്കുന്ന വലിയ നന്മയ്ക്കു വേണ്ടി ലക്ഷ്യം വയ്ക്കാം. ഈ തറവിയില്ലാതെയുള്ള നമ്മുടെ പരിശ്രമങ്ങളെല്ലാം ഫല ശ്യൂനമാകും.
ആത്മാർത്ഥമായും പ്രാർത്ഥനയോടെയും ശ്രവിക്കാനുള്ള കഴിവ്, മുൻ വിധികളും വ്യവസ്ഥകളുമില്ലാതെ സ്വതന്ത്രമായി പെരുമാനുള്ള കഴിവ് ഇവയെല്ലാം ദൈവാനുഭവം പരത്തുവാൻ നമ്മളെ സഹായിക്കും. ദൈവത്തെ ശ്രവിക്കുന്നതു വഴി അവനോടൊപ്പം ജനങ്ങളുടെ കരച്ചിൽ കേൾക്കാനും നമ്മുടെ ജനങ്ങളെ ശ്രവിക്കുന്നതു വഴി അവരോടൊപ്പം ദൈവം നമ്മിൽ നിന്നാവശ്യപ്പെടുന്ന ആഗ്രഹങ്ങളെ ശ്വസിക്കാനും കഴിയും. (cf. Address during the Prayer Vigil in preparation for the Synod on the Family, 4 October 2014).
ഈ തുറവി നമ്മളെ അതി സദാചാരവു വരേണ്യവുമായ ഭാവങ്ങളുടെ പ്രലോഭനങ്ങളിൽ വീഴാതെയും നമ്മുടെ ജനങ്ങളുടെ യാഥാർത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത അമൂർത്തമായ ചിന്താസരണികളുടെ വശീകരണത്തിൽ നിന്നു നമ്മളെ സംരക്ഷിക്കുകയും ചെയ്യും.(cf. J.M. Bergoglio, Meditations for Religious, 45-46).
പ്രിയ സഹോദരി സഹോദരന്മാരെ നമ്മുടെ അമ്മയുടെ മാതൃ സംരക്ഷണത്തിനു ഈ സമയം നമ്മളെ ഭരമേല്പിക്കാം. ഓർമ്മകളെ പരിലാളിക്കുകയും ശ്രവിക്കുകയും ചെയ്ത അവൾ കാലത്തിന്റെ അടയാളങ്ങൾ തിരിച്ചറിയാൻ ജാഗ്രതയോടെ നമ്മളെ അനുഗമിക്കട്ടെ, നമ്മുടെ സ്വപ്നങ്ങളോടും പ്രതീക്ഷകളളോടും കൂടെ നമ്മുടെ യുവജനങ്ങളെ എപ്പോഴും അനുഗമിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം.
പ്രിയ സിനഡു പിതാക്കന്മാരെ,
നമ്മളിൽ പലരും സമർപ്പണ ജീവിതത്തിലേക്കു ആദ്യ കാൽ വയ്പു നടത്തിയത് രണ്ടാം വത്തിക്കാൻ കൗൺസിൽ അവസാനിക്കുന്ന വേളയിലാണ്. അന്നത്തെ യുവജനങ്ങളോടാണ് കൗൺസിൽ പിതാക്കന്മാർ അവസാന സന്ദേശം പറഞ്ഞത്. നമ്മുടെ യവ്വൗന കാലത്തു നമ്മൾ ശ്രവിച്ച ആ സന്ദേശത്തിലേക്കു ഹൃദയപൂർവ്വം ഈ കവിയുടെ വാക്കുകളിലൂടെ ഒന്നു തിരിച്ചു നടന്നാൽ അതു നമ്മളെ ഒത്തിരി സഹായിക്കും: “കുട്ടിയോടു മനുഷ്യൻ വാഗ്ദാനം ചെയ്തുവോ അതിൽ അവൻ ഉറച്ചു നിൽക്കട്ടെ” (Friedrich Hölderlin, Poems).
കൗൺസിൽ പിതാക്കമാർ നമ്മളോടു ഇപ്രകാരമാണു പറഞ്ഞത്: “നാലു വർഷങ്ങൾ സഭ അവളുടെ ഛായക്കു വീണ്ടും യൗവനം നൽകുവാൻ, നിത്യ യുവാവായ ക്രിസ്തുവിന്റെ, അവളുടെ സ്ഥാപകന്റെ രൂപകൽപ്പനയോടു നല്ലതുപോലെ പ്രത്യുത്തരിക്കാൻ പരിശ്രമിക്കുകയായിരുന്നു. ജിവിത പുനർനിർണ്ണണയത്തിന്റെ ഈ മുഹൂർത്തത്തിൽ, അവൾ നിങ്ങളിലേക്കു, യുവജനങ്ങളിലേക്കു പ്രത്യകമായി സഭ ഇപ്പോൾ അവളുടെ കൗൺസിലിലൂടെ ഭാവിയെ നിങ്ങളുടെ ഭാവിയെ പ്രോജ്വലമാക്കാൻ നിങ്ങളുടെ പ്രകാശം ജ്വലിപ്പിക്കാൻ വരുന്നു.
നിങ്ങൾ നിർമ്മിക്കാൻ പോകുന്ന സമൂഹം വ്യക്തികളുടെ മഹത്വവും സ്വാതന്ത്ര്യവും മഹത്വവും ബഹുമാനിക്കണം അതിൽ സഭ ആകുലചിത്തയാണ്. ആ വ്യക്തികൾ നിങ്ങൾ തന്നെ. നിങ്ങൾ ജീവിതത്തിനു അർത്ഥം നൽകുമെന്നും, ജീവിതത്തിൽ നിങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കുമെന്നും, നല്ലവനും നീതിമാനുമായ ദൈവത്തിന്റെ അസ്തിത്വത്തിൽ ഉറപ്പോടെ വിശ്വസിക്കുമെന്നു അവൾ ശരണപ്പെടുന്നു.
ഈ ദൈവത്തിന്റെ നാമത്തിൽ അവന്റ പുത്രനായ യേശുവിന്റെ നാമത്തിൽ നിങ്ങളുടെ ഹൃദയങ്ങൾ ലോകത്തിന്റെ വിസ്തീർണ്ണതയിലേക്കു തുറക്കാൻ, നിങ്ങളുടെ സഹോദരങ്ങളുടെ മുറവിളി ശ്രവിക്കാൻ, നിങ്ങളുടെ ഊർജ്ഞം അവരുടെ ശുശ്രൂഷയ്ക്കു നൽകാൻ ഞാൻ നിങ്ങളെ ഉപദേശിക്കുന്നു. എല്ലാത്തരം അഹന്തകൾക്കെതിരെയും പോരാടുക. യുദ്ധങ്ങളിലേക്കും ദുരിതക്കയത്തിലേക്കും തള്ളിവിടുന്ന അക്രമണ വാസനയ്ക്കും വെറുപ്പിനും സഹായം നൽകുന്നതു നിരസിക്കുക.’
ദാനശീലരും പരിശുദ്ധരും ബഹുമാന്യരും ആത്മാർത്ഥതയുള്ളവരും നിങ്ങളുടെ പൂർവ്വീകരെക്കാൾ മെച്ചമായ ഒരു ലോകം കെട്ടിപടുക്കുവാൻ ഉത്സാഹമുള്ളവരുമാകുവിൻ (Paul VI, Closing of the Second Vatican Ecumenical Council, Address to Young Men and Women of the World, 8 December 1965).
പ്രിയ സിനഡു പിതാക്കന്മാരെ, സഭ നിങ്ങളിലേക്കു സ്നേഹത്തോടും ദൃഢവിശ്വാസത്തോടും കൂടി നോക്കുന്നു.
സ്വതന്ത്ര പരിഭാഷ: ജെയ്സൺ കുന്നേൽ