
ആരാണ് തലതൊട്ടപ്പനും തലതൊട്ടമ്മയും? ഒരു കുഞ്ഞിന്റെ വിശ്വാസ ജീവിതത്തിൽ അമ്മയും അപ്പനും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടവർ. ഭൗമികമായ ഒരു ഉത്തരവാദിത്വത്തിനു പുറമെ ഒരു കുഞ്ഞിന്റെ മാമ്മോദീസ വേളയിൽ സ്വർഗ്ഗത്തിൽ നിന്നും നൽകപ്പെടുന്ന ഒരു വലിയ ഉത്തരവാദിത്വം. അതാണ് ഒരു തലതൊട്ടപ്പനിലും തലതൊട്ടമ്മയിലും നിക്ഷിപ്തമായിരിക്കുന്നത്.
ഒരു കുഞ്ഞിന്റെ തലതൊട്ടപ്പൻ ആകുക എന്നത് ഒരു നിസാര ജോലിയല്ല. പ്രത്യേ കിച്ചു ഇന്നത്തെ ലോകത്ത്. വിശ്വാസത്തിനും മതത്തിനും ദൈവത്തിനും ഒരു പ്രാധാന്യവും കൽപ്പിക്കാതെ വിശ്വസം ഉപേക്ഷിക്കുന്നവർ യുവതലമുറയിൽ കൂടുമ്പോൾ പ്രിയ തലതൊട്ടപ്പാ, തലതൊട്ടമ്മേ നിങ്ങളുടെ ഉത്തരവാദിത്വം കൂടുകയാണ്. അതിനാൽ തന്നെ ചിന്തിക്കേണ്ട ഒന്നാണ് ഞാൻ ഒരു നല്ല തലതൊട്ടപ്പൻ ആകാൻ എന്ത് ചെയ്യണം എന്നത്. അതിനായി നിങ്ങളെ സഹായിക്കുന്ന രണ്ടു കാര്യങ്ങൾ ഇതാ:
മാതാപിതാക്കളുമായി നല്ല ബന്ധം പുലർത്തുക
നിങ്ങൾ തലതൊട്ട കുട്ടിയുടെ മാതാപിതാക്കളുമായി നല്ല ബന്ധം പുലർത്തുന്നുണ്ടോ? ഇത് സ്വയം ചോദിക്കേണ്ട ഒരു ചോദ്യമാണ്. കുട്ടിയുടെ മാതാപിതാക്കൾ ഒരു പക്ഷേ നിങ്ങളുടെ ബന്ധുക്കളാകാം സുഹൃത്തുക്കളാകാം. ആരുമായിക്കൊള്ളട്ടെ അവരുമായി ഉള്ള സൗഹൃദത്തിലൂടെ നിങ്ങൾക്കു നിങ്ങളുടെ തലതൊട്ട മകന്റെ/ മകളുടെ വിവരങ്ങൾ അറിയാൻ കഴിയും. മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് ശരിയായ വിശ്വാസ പരിശീലനം നൽകുന്നുണ്ടോ? കുഞ്ഞുങ്ങൾക്ക് മൂല്യശോഷണം സംഭവിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിയാൻ കഴിയും. അതനുസരിച്ച് കുഞ്ഞിന്റെ വിശ്വാസ കാര്യങ്ങളിൽ സഹായിയായി നിൽക്കുവാൻ മാതാപിതാക്കളോടൊപ്പം നിങ്ങൾക്കും കഴിയും.
നിങ്ങൾ തലതൊട്ട മക്കൾക്കായി നിലകൊള്ളാം
നിങ്ങൾ തലതൊട്ട മക്കൾക്കായി നിലകൊള്ളുവാൻ കഴിയണം. അവരുടെ ഒപ്പം ആയിരിക്കാം. കുഞ്ഞുങ്ങൾക്ക് കൂട്ടുകാരെന്നപോലെ ഒരു സൗഹൃദം നിങ്ങളുമായി ഉണ്ടാക്കിയെടുക്കുന്നത് അപ്പനും അമ്മയുമായി പങ്കുവയ്ക്കുവാൻ കഴിയട്ടെ. സമ്മർദ്ദങ്ങൾ പോലും നിങ്ങളുടെ പക്കൽ പറയുന്ന ഒരു ശീലത്തിലേയ്ക്ക് അത് അവരെ എത്തിക്കും. പങ്കുവയ്ക്കാൻ ശരിയായ നിർദേശങ്ങൾ അവരുടെ പ്രശ്നത്തിനനുസരിച്ചു നൽകുവാൻ കഴിയുന്ന ഒരാൾ ഉണ്ടാകുന്നത് കുഞ്ഞിന്റെ ആത്മീയവും ഭൗതികവുമായ വളർച്ചയെ സഹായിക്കും. അങ്ങനെ ഒരാൾ തലതൊട്ടപ്പനോ തലതൊട്ടമ്മയോ ആകുന്നത് നല്ലതാണ്. ഒപ്പം അവർക്കായി പ്രാർത്ഥിക്കുവാനും ശ്രമിക്കുക.