

“ദൈവത്തിന്‍റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്‍റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്,
ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണം വരെ – അതെ കുരിശുമരണം വരെ – അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്‌ത്തി” (ഫിലിപ്പി 2:6-8).
Kenosis (കെനോസിസ്) എന്ന ഗ്രീക്ക് പദമാണ് ക്രിസ്തുവിന്റെ ശൂന്യവൽകരണത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. സർവ്വപ്രതാപിയായ ദൈവം ഭൂമിയിലെ ഒരു മനുഷ്യന്റെ എല്ലാ ബലഹീനതകളും ഉൾക്കൊണ്ട് മനുഷ്യനായിത്തീർന്നു എന്നതാണ് kenosis. അത് നമ്മെ വീണ്ടെടുക്കാനായിരുന്നു. സ്വന്തമാക്കാനായിരുന്നു.
ജീവിതപങ്കാളിയെയും മക്കളെയും മാതാപിതാക്കളെയും കൂടപ്പിറപ്പുകളെയും സുഹൃത്തിനെയുമൊക്കെ വീണ്ടെടുക്കാൻ. ഈ ഭൂമിയിൽ ആരൊക്കെയോ താഴുന്നുണ്ട്, മണ്ണോളം…! ഈ ചെറുതാകലാണ് നമ്മുടെ വീടിനെയും നാടിനെയും സമൂഹത്തെയുമൊക്കെ തകരാതെ നിലനിർത്തുന്നതും. ഭൂമിയിൽ സ്വയം ചെറുതാകുന്നവർക്കെല്ലാം ക്രിസ്തുവിന്റെ മുഖമാണ് സുഹൃത്തേ..!
ഫാ. അജോ രാമച്ചനാട്ട്