ആഗോള കുടുംബ സംഗമം: പാപ്പാ പങ്കെടുക്കുന്ന പരിപാടികൾ ആറാഴ്ചമുമ്പേ ബുക്കിംഗിൽ

കുടുംബങ്ങളുടെ പാപ്പാ എന്ന ഫ്രാൻസിസ് മാർപാപ്പയുടെ വിശേഷണം ശരിയെന്ന് കാണിക്കുന്നതാണ് ഡബ്ലിനിൽ അരങ്ങേറുന്ന ആഗോള കുടുംബ സംഗമത്തിൽ പാപ്പാ പങ്കെടുക്കുന്ന പരിപാടികളിലേയ്ക്കുള്ള ആളുകളുടെ കുത്തൊഴുക്ക്. ആറുമാസം മുമ്പുതന്നെ ടിക്കറ്റുകളെല്ലാം വിറ്റ് തീർന്നിരിക്കുകയാണ്. ഫിനിക്സ് പാർക്കിൽ സമാപന ദിവസം ഒരുക്കിയിരിക്കുന്ന വിശുദ്ധ കുർബാനയ്ക്കായി മാത്രം അഞ്ച് ലക്ഷത്തോളം ടിക്കറ്റുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. അതിനും വലിയ ഡിമാൻഡാണ് ഉണ്ടായിരിക്കുന്നത്. കുടുംബ സംഗമത്തിലെ മീഡിയ ഡയറക്ടർ ബ്രെൻഡ ഡ്രം പറഞ്ഞു. ഓഗസ്റ്റ് 21 മുതൽ 26൪ വരെ നടക്കുന്ന സംഗമത്തിലെ 25,26 ദിവസങ്ങളിലാണ് പാപ്പാ പങ്കെടുക്കുന്നത്.

കുടുംബങ്ങളുടെ പാപ്പാ

സന്ദേശങ്ങളും കുടുംബങ്ങളോടുള്ള കരുതലും കൊണ്ട് കുടുംബങ്ങളുടെ പാപ്പാ എന്നൊരു വിളിപ്പേര് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഇതിനോടകം ഉണ്ട്. കുടുംബ സംഗമത്തിലെ പാപ്പായുടെ സന്ദർശനം ആളുകളെ ഇത്രയധികം ആകാംക്ഷാഭരിതരാക്കുന്നത് അതിന് തെളിവാണ്.

കുടുംബങ്ങളെ മനസിലാക്കുന്ന പാപ്പാ

ഒരു കുടുംബത്തിലെ ഉയർച്ചകളും താഴ്ചകളും പ്രശ്നങ്ങളും സന്തോഷങ്ങളും പാപ്പാ കൃത്യമായി മനസിലാക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ സന്ദേശങ്ങൾ പലപ്പോഴും അത് വ്യക്തമാക്കുന്നുണ്ടെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. കുടുംബത്തിന്റെയും ജീവന്റെയും പ്രാധാന്യത്തെക്കുറിച്ചാവും പാപ്പാ സംസാരിക്കുകയെന്നാണ് മീഡിയ ഡയറക്ടർ നൽകിയിരിക്കുന്ന സൂചന. കുടുംബങ്ങളുടെ പലായനവും അഭയാർത്ഥി വിഷയങ്ങളും സന്ദേശത്തിൽ മാർപാപ്പ പരാർശിക്കുമെന്നും കരുതപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.