നമുക്കെല്ലാവർക്കും ഒരു അമ്മയുണ്ട് മറിയം, അവളോടു ചേർന്നു നിൽക്കാൻ നമ്മൾ കടപ്പെട്ടിരിക്കുന്നു. 2017 മെയ് പതിമൂന്നിനു രാവിലെ അഞ്ചു ലക്ഷം തീർത്ഥാടകരെ സാക്ഷി നിർത്തി ഫ്രാൻസീസ് പാപ്പ ഫാത്തിമയിൽ പരിശുദ്ധ കന്യകാമറിയം ദർശനം നൽകിയ ജസീന്താ, ഫ്രാൻസിസ്കോ എന്നി കുട്ടികളെ വിശുദ്ധരായി പ്രഖ്യാപിച്ചുകൊണ്ടുള്ള ദിവ്യബലിയിൽ വചന സന്ദേശം നൽകുകയായിരുന്നു.
സുവിശേഷത്തിൽ യേശു അവന്റെ ശിഷ്യനോടു പറയുന്നതു നമ്മൾ കേൾക്കുന്നു, ” ഇതാ നിന്റെ അമ്മ” (യോഹ 19:27).
“നമുക്കു ഒരു അമ്മയുണ്ട്, 100 വർഷങ്ങൾക്കു മുമ്പ് ഫാത്തിമയിൽ മരിയദർശനത്തിനു ശേഷം വിട്ടിലേക്കു മടങ്ങിയവർ പരസ്പരം പറഞ്ഞതുപോലെ വളരെ സുന്ദരിയായ ഒരു സ്ത്രി നമുക്കുണ്ട്, ഇന്നു ഞാനാ സ്ത്രിയെ കണ്ടു”.
അവർ സ്വർഗ്ഗത്തിലെ അമ്മയെ കണ്ടു. നമ്മുടെ അമ്മ ദൈവത്തെ മറന്നു കൊണ്ടുള്ള ജീവിത ശൈലിക്കെതിരെ അവന്റെ സൃഷ്ടികൾക്കിടയിൽ ദൈവനാമത്തെ അശുദ്ധമാക്കുന്നതിനെതിരെ മുന്നറിയിപ്പു നൽകുന്നുണ്ട്. അങ്ങനെയുള്ള ജീവിതം നരകത്തിലേക്കു നമ്മളെ നയിക്കുന്നു.
ദൈവത്തിന്റെ പ്രകാശം നമ്മളിൽ വസിക്കുകയും നമ്മളെ സംരക്ഷിക്കുകയും ചെയ്യുന്നു, അക്കാര്യം മറിയം നമ്മളെ ഓർമ്മപ്പെടുത്തുന്നു. സി.ലൂസി തന്റെ അനുഭവങ്ങളിൽ പറയുന്നതുപോലെ തിരഞ്ഞെടുക്കപ്പെട്ട മൂന്നു കുട്ടികളും മറിയത്തിൽ നിന്നു ബഹിർഗമിക്കുന്ന ദൈവീക പ്രകാശത്താൽ ചുറ്റപ്പെട്ടവരായിരുന്നു. ദൈവം അവൾക്കു നൽകിയ പ്രകാശത്തിന്റെ മേലങ്കിയാൽ അവൾ അവരെ പൊതിഞ്ഞു സൂക്ഷിച്ചു
“അനേകരുടെ വിശ്വസവും അനുഭവുമനുസരിച്ച് ഫാത്തിമ, നമ്മളെ സംരക്ഷിക്കുന്ന പ്രകാശത്തിന്റെ മേലങ്കിക്കു കീഴിൽ വസിക്കുന്ന അനുഭവമാണ്. അതിനാൽ പരിശുദ്ധ കന്യകാമറിയത്തിൽ നമ്മുക്കു അഭയവും സംരക്ഷണവും നേടാം, യേശുവിനെ ഞങ്ങൾക്കു കാണിച്ചു തരണമേ എന്നു പ്രാർത്ഥിക്കാം.
പ്രിയ തീർത്ഥാടകരെ നമുക്കു ഒരു അമ്മയുണ്ട്, മക്കളെപ്പോലെ നമുക്കു അവളോടു അടുത്തു നിൽക്കാം, യേശുവിൽ സങ്കേതം കണ്ടെത്തുന്ന പ്രത്യാശയിലാണ് നമ്മൾ ജീവിക്കുന്നത്. യേശു സ്വർഗ്ഗത്തിലേക്കു ആരോഹണം ചെയ്തപ്പോൾ പരിശുദ്ധ കന്യകാമറിയത്തിന്റെ ഉദരത്തിൽ ജന്മം കൊണ്ട നമ്മുടെ മനുഷ്യത്വം അവർ സ്വർഗ്ഗീയ പിതാവിനു കാഴ്ചയായി നൽകി അവൻ ഒരിക്കലും അതു കൈവെടിയുകയില്ല.
“നമ്മുടെ പ്രത്യാശ സ്വർഗ്ഗീയ പിതാവിന്റെ വലതുഭാഗത്തു പ്രതിഷ്ഠിക്കപ്പെട്ട മനുഷ്യത്വത്തിൽ നമ്മുടെ പ്രത്യാശയക്കു നമുക്കു നങ്കൂരമിടാം. ഈ പ്രത്യാശ നമ്മുടെ ജീവിതങ്ങളെ നയിക്കട്ടെ! അവസാന ശ്വാസം വരെ നമ്മളെ നിലനിർത്തുന്ന പ്രത്യാശയാണിത്. ദൈവവീക പ്രകാശത്തിന്റെ ബൃഹത്തായ സമുദ്രം വിശുദ്ധ ജസീന്തായെയും വിശുദ്ധ ഫ്രാൻസിസ്കോയേയും പരിശുദ്ധ മറിയം പരിചയപ്പെടുത്തുകയും അവനെ അരാധിക്കാൻ പഠിപ്പിച്ചുപ്പോലെയും നമുക്കു മറിയത്തിൽ നിന്നു പ്രത്യാശയോടെ പഠിക്കാം.
നമ്മുടെ രക്ഷകനായ യേശുവിന്റെ തേജസ്സുള്ള യാർത്ഥ മുഖം ലോകത്തിന്റെ എല്ലാ ഭാഗത്തും പ്രശോഭിക്കുന്നതിനു ധ്യാനിക്കുന്നതിനും മറിയത്തിന്റെ സംരക്ഷണത്തോടൊപ്പം നമുക്കും പ്രാർത്ഥിക്കാം.