
പൂര്‍വികരുടെ കല്ലറ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ച് മടങ്ങുന്ന പതിവ് കത്തോലിക്കരുടെ ഇടയില്‍ ഉണ്ട്. ശുദ്ധീകരണ സ്ഥലത്തെ ആത്മക്കള്‍ക്കായി പ്രാര്‍ത്ഥിക്കുന്നതിനായി കത്തോലിക്കാ സഭ പ്രത്യേകമായി മാറ്റി വച്ചിരിക്കുന്ന സമയമാണല്ലോ നവംബര്‍ മാസം. മരിച്ചവരുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനും അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നതിനും വേണ്ടിയാണ് സഭ നവംബര്‍ മാസം മരിച്ചവരുടെ നാളുകളായി ആചരിക്കുവാന്‍ പ്രേരിപ്പിക്കുക.
ഈ നവംബര്‍ മാസം ശുദ്ധീകരാത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന അഞ്ച് മാര്‍ഗ്ഗങ്ങള്‍:
1 . മരിച്ചവര്‍ക്കായി വിശുദ്ധ കുര്‍ബാന ചൊല്ലിക്കുക
മരിച്ചവര്‍ക്കായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുക എന്നത് പണ്ട് മുതലേ കത്തോലിക്കാ സഭയില്‍ നില നിന്ന് വരുന്ന ഒരു പതിവാണ്. ശുദ്ധീകര ആത്മാക്കളുടെ സഹനങ്ങള്‍ കുറച്ച്, അതിവേഗം സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതിനായി മരണ ശേഷം അവര്‍ക്കായി ബന്ധുക്കള്‍ ചൊല്ലിപ്പിക്കുന്ന കുര്‍ബാന സഹായിക്കും.
2 . വിശുദ്ധാത്മക്കളുടെ നൊവേന
ഒന്‍പതു ദിവസം നീണ്ടു നില്ക്കുന്ന ശുദ്ധീകരാത്മക്കളുടെ നൊവേന ചൊല്ലുക എന്നതാണ് അടുത്തത് . നവംബര്‍ മാസാചരണത്തോട് അനുബന്ധിച്ച് ശുദ്ധീകരാത്മാക്കളുടെ നൊവേന ചൊല്ലുന്ന പതിവ് സഭയില്‍ ഉണ്ടായിരുന്നു.
3 . സെമിത്തേരി സന്ദര്‍ശനം
മരിച്ചു പോയ ബന്ധുക്കളുടെ കല്ലറകള്‍ സന്ദര്‍ശിക്കുകയും അവര്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്യാം. അത് അവരുടെ ഓര്‍മ്മകള്‍ പുതുക്കുന്നതിനും ഒപ്പം നാമും ഒരു ദിവസം ഈ ലോകത്തില്‍ നിന്ന് കടന്നു പോകേണ്ടവരാണ് എന്ന് ഓര്‍മപ്പെടുത്തുകയും, ജീവിതം നന്നായി മുന്നോട്ട് കൊണ്ടുപോകുവാന്‍ സഹായിക്കുകയും ചെയ്യും.
4 . ആത്മാക്കളുടെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുക
മരിച്ചു പോയ ബന്ധു മിത്രാദികള്‍ക്ക് നിത്യശാന്തി ലഭിക്കുവാനായി പ്രാര്‍ത്ഥിക്കാം. മരിച്ചവരുടെ നിത്യശാന്തിക്കായുള്ള ഇടവിടാതുള്ള പ്രാര്‍ത്ഥന വളരെ പ്രധാനപ്പെട്ട ഒന്നാണ്.
‘മരിച്ച വിശ്വാസികളുടെ ആത്മാവുകള്‍ക്ക് തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ആനുകൂല്യം ഉണ്ടായിരിക്കട്ടെ.
നിത്യപിതാവേ, ഈശോ മിശിഹാ കര്‍ത്താവിന്റെ വിലതീരാത്ത രക്തത്തെ ഓര്‍ത്ത് മരിച്ചവരുടെമേല്‍ കൃപയായിരിക്കണമേ’
5 . ശുദ്ധീകരാത്മാക്കള്‍ക്കായി വി. ജത്രൂതിന്റെ പ്രാര്‍ത്ഥന
ശുദ്ധീകര ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ ഉള്ള ഏറ്റവും പ്രധാനപ്പെട്ട പ്രാര്‍ത്ഥനയാണ് വി. ജത്രൂതിന്റെ പ്രാര്‍ത്ഥന. ഇടക്കിടെ ഈ പ്രാര്‍ത്ഥന ചൊല്ലുന്നത് അനേകം ആത്മാക്കളെ ദൈവത്തിനായി നേടുവാന്‍ നമ്മെ സഹായിക്കും.