
മഹാമാരിയ്‌ക്കെതിരെ പോരാടിയ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവും നന്ദിയും അര്‍പ്പിക്കുന്നതിന്റെ ഭാഗമായി മ്യൂസിയം, അപ്പസ്‌തോലിക കൊട്ടാരം, ഗാര്‍ഡന്‍ എന്നിവ സന്ദര്‍ശിക്കുന്നതിന് അവര്‍ക്ക് സൗജന്യ പാസ് അനുവദിച്ച് വത്തിക്കാന്‍ അഥോറിറ്റി. കോവിഡ് മഹാമരിയെ തുടര്‍ന്ന് രണ്ട് മാസത്തോളമായി അടച്ചിട്ടിരുന്ന മ്യൂസിയവും മറ്റും ജൂണ്‍ ഒന്നാം തിയതിയാണ് പൊതുസന്ദര്‍ശനത്തിനായി തുറന്നു കൊടുത്തത്.
സൗജന്യ പാസ് അനുവദിക്കുന്നതിലൂടെ ആരോഗ്യരംഗത്ത് നിര്‍ലോഭ സേവനം ചെയ്തവരും, ചെയ്തു കൊണ്ടിരിക്കുന്നവരുമായ വ്യക്തികളെ ആദരിക്കാനും അവരോടുള്ള നമ്മുടെ നന്ദിയും കടപ്പാടും അറിയിക്കാനുമുള്ള അവസരമാണ് ലഭിക്കുന്നതെന്നും വത്തിക്കാന്‍ കേന്ദ്രം പറയുന്നു.
ഫ്രാന്‍സിസ് പാപ്പായും ആരോഗ്യരംഗത്ത് സേവനം ചെയ്യുന്നവരോടുള്ള തന്റെ നന്ദിയും സ്‌നേഹവും പ്രാര്‍ത്ഥനയും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.