ചൈന – വത്തിക്കാന്‍ ചര്‍ച്ച 

ചൈനീസ് സര്‍ക്കാരുമായി ഉള്ള വത്തിക്കാന്റെ ഔദ്യോഗിക ബന്ധങ്ങള്‍ അതുപോലെ തന്നെ നിലനിര്‍ത്തുമെന്ന് പാപ്പ. പരസ്പര ബഹുമാനത്തോടെയുള്ള തുറന്ന ആശയ പ്രകടനം, മറ്റുള്ളവരുടെ വൈവിധ്യവും വ്യക്തിത്വവും പ്രവര്‍ത്തനങ്ങളും മനസിലാക്കാനും പരിപോഷിപ്പിക്കുവാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിശാലമായ കാഴ്ചപ്പാടും, ബഹുമാനം നിറഞ്ഞ സംസാര ശൈലിയും ഒക്കെ കൊണ്ട് പാപ്പ ഏറെ വെല്ലുവിളി നിറഞ്ഞ ഒരു ചര്‍ച്ചയാണ് ശരിപ്പെടുത്തിയത്. കാലാകാലങ്ങളായി ചൈനയുമായി ഒരു സംഭാഷണത്തിനായി ശ്രമം നടന്നിരുന്നുവെങ്കിലും എല്ലാം പരാജയപെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പാപ്പ ഇടപെട്ട ഒരു ധാരണ കൊണ്ടുവരുന്നത്.

ചൈനീസ് കത്തോലിക്കാ സമുദായവും ബിഷപ്പുമാരും ചേര്‍ന്ന് അധികാരികളുമായി ഒരു ചര്‍ച്ചയ്ക്ക് തയാറെടുക്കുകയാണ്. പരസ്പരമുള്ള മേന്മകള്‍ കെട്ടിപ്പടുക്കുന്നതില്‍ എന്തെങ്കിലും വീഴ്ചകള്‍ സംഭവിച്ചാല്‍ പാപ്പ സൂചിപ്പിച്ചതുപോലെ ഈ ചര്‍ച്ച തികച്ചും താത്ത്വികമായി മാത്രം തുടരും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.