അഞ്ചാമത് അമേരിക്കന്‍ മിഷണറി കോണ്‍ഗ്രസ് ജൂലൈ 10 മുതല്‍

അഞ്ചാമത് അമേരിക്കന്‍ മിഷണറി കോണ്‍ഗ്രസ് ജൂലൈ 10 മുതല്‍ 14 വരെ നടത്തപ്പെടും. ഇതിനു മുന്നോടിയായി ചില പ്രധാന അമേരിക്കന്‍ മിഷണറി സ്ഥാപനങ്ങളെക്കുറിച്ചും, അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഒക്കെ ഒരു എത്തി നോട്ടം നടത്താം. ഇവയോടൊപ്പം തന്നെ യുഎസില്‍ നിന്ന് ആദ്യമായി പുറത്ത് പ്രവര്‍ത്തനങ്ങള്‍ക്കായി പോയ കത്തോലിക്കാ കന്യാസ്ത്രീകളെക്കുറിച്ചും സ്‌കാര്‍ബോറോ ഫോറിന്‍ മിഷന്‍ സൊസൈറ്റിയെയും ഒന്ന് പരിചയപ്പെടാം.

യു എസ് മിഷണറികള്‍

സൊസൈറ്റി ഫോര്‍ മിഷന്‍സ് ഓഫ് ദി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക (മരീനോള്‍) (എം എം)

യു. എസ്. എ  മുന്നിട്ടിറങ്ങി 1911  ല്‍ ആരംഭിച്ച സംഘടനയാണ് ‘സൊസൈറ്റി ഫോര്‍ മിഷന്‍സ് ഓഫ് അമേരിക്ക.’ മറ്റിടങ്ങളില്‍ ഉള്ള യുഎസ് മിഷണറികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു സംഘടനയാണ് ഇത്. പത്താം പീയൂസ് പാപ്പയുടെ അനുഗ്രഹത്തോടെ ആരംഭിച്ച മിഷണറി, 1918 കാലഘട്ടത്തിലെ ചൈനയിലെ ആദ്യത്തെ മിഷണറിയാണ്. 276 വൈദികര്‍ ഉള്‍പ്പെടെ 321 ആളുകള്‍ ഉള്ള ഈ സംഘടന ഇന്ന് ഏഷ്യയിലെ 22 രാജ്യങ്ങളിലായി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നുണ്ട്.

സ്‌കാര്‍ബോറോ ഫോറിന്‍ മിഷന്‍സ് സൊസൈറ്റി (എസ്എഫ്എം)

1918 ല്‍ ടെറാറോണിലെ അതിരൂപതയുടെ പുരോഹിതനായിരുന്ന ഫാ. ജോണ്‍ ഫ്രേസര്‍ ആണ് ഇത്തരം ഒരു സംഘടനയ്ക്ക് രൂപം കൊടുക്കുന്നത്.

സ്‌കാര്‍ബോറോ ഫോറിന്‍ മിഷ്യന്‍സ് സൊസൈറ്റി ചൈനയിലേക്ക് പുരോഹിതരെ അയക്കാനായി തയ്യാറാക്കുകയായിരുന്നു ആദ്യത്തെ ലക്ഷ്യം. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഫാ. ജോണ്‍  ചൈനയിലേക്ക് മടങ്ങി. പിന്നീട് അവിടുത്തെ നിംഗ്‌പോ രൂപതയില്‍ ആദ്യത്തെ നോര്‍ത്ത് അമേരിക്കന്‍ വൈദികനായി സ്ഥാനമേറ്റു. അദ്ദേഹം പിന്നീടു ജപ്പാനിലും ഇതിനു സമാനമായ ഒരു മിഷന്‍ ആരംഭിച്ചു, ദേവാലയങ്ങളും സ്‌കൂളുകളും നിര്‍മിക്കാന്‍ ആരംഭിച്ചു. ഇന്ന് ഏഷ്യയിലും അമേരിക്കയിലും 350  ഓളം വൈദികര്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ഇത്.

യറുമല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ മിഷന്‍സ് (എം.എക്‌സ്. വൈ)

1927 ലാണ് ‘ദി സൊസൈറ്റി ഓഫ് അപ്പോസ്റ്റൊലിക് ലൈഫ്’ രൂപപ്പെടുന്നത്. സാന്താ റോസ ഡി ഒസോസിലെ (കൊളംബിയ) ബിഷപ്പായിരുന്ന മോണ്‍ മിഗുവേല്‍ എയ്ഞ്ചല്‍ ബൂയ്‌സ് ആണ് ഇതിന്റെ സ്ഥാപകന്‍. 1924  ല്‍ ആദ്യത്തെ നാഷണല്‍ മിഷണറി കോണ്‍ഗ്രസില്‍ പങ്കെടുക്കുമ്പോഴാണ്, ഇത്തരം ഒരു സ്ഥാപനം തുടങ്ങുന്നതിനെക്കുറിച്ച് അവതരിപ്പിക്കുന്നത്. ഏറെ ശ്രമങ്ങള്‍ക്കൊടുവില്‍ ആരംഭിച്ച മിഷണറി ഇന്ന് അമേരിക്കയിലും ഏഷ്യയിലും ആഫ്രിക്കയിലും യുറോപ്പിലുമായി 45 കമ്യൂണിറ്റികള്‍ അടങ്ങുന്ന ഒരു സംഘമാണ്. 150 വൈദികരും ഇതിനു പിന്നില്‍ പ്രയത്‌നിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.