
“സഹിക്കാൻ സാധിക്കുന്നതിലും അപ്പുറം ഞാൻ എത്തിച്ചേർന്നിരിക്കുന്നു, കാരണം എല്ലാ സഹനങ്ങളും എനിക്കു മാധുര്യമാണ് … എന്റെ ദൈവമേ ഞാൻ നിന്നെ സ്നേഹിക്കുന്നു.”- ലിസ്യുവിലെ വി. കൊച്ചുത്രേസ്യാ
” നിന്റെ ഹിതം നിറവേറട്ടെ. നാഥനായ ഈശോയെ വരിക!”- വി. ആഗസ്തീനോസ്
“ഞാൻ എന്റെ ദൈവത്തെ കാണുന്നു.” – പാദുവായിലെ വി. അന്തോണീസ്.
“ഈശോയെ ഞാൻ നിന്നെ സ്നേനേഹിക്കുന്നു. ഈശോയെ ഞാൻ നിന്നെ സ്നേനേഹിക്കുന്നു” – കൽക്കത്തയിലെ വി. മദർ തേരേസാ
” ഞാൻ എന്റെ പിതാവിന്റെ ഭവനത്തിലേക്കു പോവട്ടെ .”- വി. ജോൺ പോൾ രണ്ടാമൻ
“ഈശോ, മറിയം.”- വി. പാദ്രേ പിയോ
“ഞാൻ രാജാവിന്റെ നല്ല സേവകനായി മരിക്കുന്നു പക്ഷേ ദൈവത്തിന്റെ ആദ്യത്തേയും.”- വി. തോമസ് മൂർ
“ഈശോ, ഈശോ, ഈശോ !”- വി. ജോവാൻ ഓഫ് ആർക്
“ഞാൻ അലക്സാന്ദ്രോ സെറിനെല്ലിയോടു ക്ഷമിക്കുന്നു… അവൻ എന്നോടൊപ്പം എപ്പോഴും സ്വർഗ്ഗത്തിൽ വേണം .”- വി. മരിയാ ഗൊരെത്തി
“ഞാൻ സന്തോഷത്തോടെ മരിക്കുന്നു. കാരണം എന്റെ ദൈവത്തോടു ഒന്നാകാൻ ഞാൻ ആഗ്രഹിക്കുന്നു. മരണഭയമില്ലാതെ ജീവിക്കുക. ഈ ഭൂമിയിൽ നല്ലതുപോലെ ജീവിക്കുന്നവർക്കു മരണം ഭയപ്പെടുത്തുന്ന ഒരു കാര്യമല്ല. മറിച്ചു അതു മാധുര്യവും അമൂല്യവുമാണ്.- വിത്തർവോയിലെ വി. റോസാ
“സഹോദരങ്ങളെപ്പോലെ എല്ലാവരെയും സ്നേഹിക്കുക. എല്ലാവർക്കും നന്മ ചെയ്യുക ആർക്കും തിന്മ ചെയ്യരുത്. … പറുദീസായിൻ അവരെ എല്ലാവരെയും ഞാൻ കാത്തിരിക്കും എന്ന് എന്റെ കുട്ടികളോടു പറയുക. ” – വി. ജോൺ ബോസ്കോ