![web3-mother-of-all-asia-tower-of-peace-youtube](https://i0.wp.com/www.lifeday.in/wp-content/uploads/2019/10/web3-mother-of-all-asia-tower-of-peace-youtube-e1571074181134.jpg?resize=600%2C300&ssl=1)
ലോകത്തിലേയ്ക്കും വച്ച് ഏറ്റവും വലിയ മരിയന്‍ രൂപത്തിന്റെ നിര്‍മ്മാണം, ഫിലിപ്പൈന്‍സിലെ ബാറ്റാന്ഗാസ് സിറ്റിയില്‍ പുരോഗമിക്കുന്നു. 2021-ഓടെ നിര്‍മ്മാണം പൂര്‍ത്തിയാകും. ഫിലിപ്പൈന്‍സില്‍ ക്രിസ്തുമതം എത്തിയതിന്റെ അഞ്ഞൂറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഉദ്ഘാടനം. ദ ടവര്‍ ഓഫ് പീസ് എന്നാണ് ഇത് അറിയപ്പെടുന്നത്.
നിലവില്‍ ലോകത്തിലേയ്ക്കും വച്ച് ഏറ്റവും വലിയ മരിയന്‍ രൂപം വെനിസ്വേലയിലാണ്. 153 അടി ഉയരമാണ് അതിനുള്ളത്. 1983-ല്‍ ആയിരുന്നു അതിന്റെ നിര്‍മ്മാണം. ഫിലിപ്പൈന്‍സിലെ മാതൃരൂപം 315 അടി ഉയരത്തിലുള്ളതാണ്. എഡുവാര്‍ഡോ ദെ ലോസ് സാന്റോസ് കാസ്ട്രിലോ എന്ന ശില്പിയുടേതാണ് രൂപകല്പന. എന്നാല്‍, നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് കാണാന്‍ അദ്ദേഹത്തിന് ഭാഗ്യം ഉണ്ടായില്ല. അടുത്തിടെ അദ്ദേഹം മരണമടഞ്ഞു.