കേരളം അടക്കം 11 സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ടെന്നു വ്യക്തമാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്. എൻഐഎ അന്വേഷണത്തിൽ ഭീകരസംഘടനയുടെ സാന്നിധ്യം വ്യക്തമായി എന്നും മന്ത്രാലയം വ്യക്തമാക്കി.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 17 കേസുകൾ റജിസ്റ്റർ ചെയ്തു. സമൂഹമാധ്യമങ്ങൾ വഴി ആശയപ്രചാരണം നടക്കുന്നതായും വിദേശഫണ്ട് വ്യാപകമായി ലഭിക്കുന്നുവെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
122 പേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. കേരളത്തിലും കര്‍ണ്ണാടകയിലും ഐഎസ് ഭീകരരുടെ സാന്നിധ്യം കാര്യമായ രീതിയിൽ ഉണ്ടെന്ന് യുഎൻ ഏജന്‍സി ജൂലൈയില്‍ റിപ്പോർട്ട് വന്നിരിന്നു. കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ചു പ്രസ്താവന ഇറക്കിയതോടെ വിഷയത്തില്‍ ദേശീയതലത്തില്‍ സ്ഥിരീകരണം ലഭിച്ചിരിക്കുകയാണ്.