
ആചാരങ്ങളും ആഘോഷങ്ങളും അനുഭൂതികളുമല്ല ഒരുവനെ ദൈവത്തിലേക്ക് അടുപ്പിക്കുന്നത്. അനുഗമിക്കുമെന്ന തീരുമാനം ആള്‍ക്കൂട്ടത്തില്‍ നിന്നെടുക്കുമ്പോള്‍ ആരവങ്ങളും ആള്‍ബലവുമായിരിക്കാം നിന്റെ തുണയായി നീ കരുതുന്നവ. ഒന്നുമില്ലാത്തവര്‍ക്ക് എല്ലാമുണ്ട്. എല്ലാമുള്ളവന് ഒന്നുമില്ല എന്ന വിരോധാഭാസം എത്രമേല്‍ ആഴത്തില്‍ നിന്റെ ഹൃദയധ്വനി ആകുന്നുവോ, അപ്പോള്‍ നീയും ക്രിസ്തുശിഷ്യനാകും. സുരക്ഷിത അഭയമുള്ള കുറുനരിയെയും തലചായ്ക്കാന്‍ ഇടമില്ലാത്ത ദൈവപുത്രനെയും നീ കണ്ണുയര്‍ത്തി നോക്കണം.