
നമ്മൾ എല്ലാവരും ഒരിക്കൽ കടന്നു പോകേണ്ട കവാടത്തിലൂടെ നമുക്ക് മുൻപേ കടന്നു പോയവരെ ഓർമ്മിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ദിനമാണിന്ന്. മരിച്ചവരുടെ ഓർമ്മകളുമായി ഈ ദിനം ചിലവഴിക്കുമ്പോൾ ചില കാര്യങ്ങൾ ഓർമ്മിക്കുന്നത് നല്ലതാണ്.
ഒന്ന്, ഈ ഭൂമി യെ ഇത്ര മനോഹരമാക്കിയത് നമുക്ക് മുൻപേ ജീവിച്ചവരുടെ അധ്വാനമാണ്. രണ്ട്, നമ്മൾ ഈ ഭൂമിയിലേയ്ക്ക് വരാൻ ദൈവം വഴിയൊരുക്കിയത് അവരിലൂടെയായിരുന്നു. മൂന്ന്, ഒരു നന്മ പോലും ചെയ്യാതെ ഒരാൾ പോലും കടന്നു പോയിട്ടുണ്ടാവില്ല. ആ നന്മയുടെ ഫലങ്ങളാണ് ഇന്ന് ഏതെങ്കിലുമൊക്കെ വിധത്തിൽ നമുക്ക് സഹായകരമായിരിക്കുന്നത്. നാല്, നമുക്ക് മുമ്പേ മരിച്ചവർ, നമ്മളും എന്നെങ്കിലും മരിക്കും എന്ന സത്യം നമ്മെ ഓർമ്മിപ്പിക്കുന്നു.
ക്രിസ്തുവിൽ നമ്മൾ എല്ലാവരും ഒന്നാണ് എന്ന സത്യം നമ്മെ നയിക്കട്ടെ.
ഫാ. ജി. കടൂപ്പാറയിൽ എം.സി.ബി.എസ്