
പുരാതന ക്രിസ്ത്യന്‍ ദേവാലയമായിരിന്ന ഹാഗിയ സോഫിയയുടെ പുതിയ പതിപ്പ് നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവുമായി ബാഷര്‍ അല്‍ അസദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ ഭരണകൂടം രംഗത്ത്. റഷ്യയുടെ സഹായത്തോടെയായിരിക്കും ഹാഗിയ സോഫിയയുടെ മാതൃകയിലുള്ള ദേവാലയം നിര്‍മ്മിക്കുക. ഹാഗിയ സോഫിയ മോസ്ക് ആക്കി മാറ്റിയ തുര്‍ക്കി ഭരണകൂടത്തോടുള്ള പ്രതിഷേധമെന്ന നിലയിലാണ് ഈ തീരുമാനം.
മധ്യപ്രവിശ്യയായ ഹാമായിലെ അല്‍-സുക്കൈലാബിയയിലാണ് ഹാഗിയ സോഫിയയുടെ സമാനമായ ചെറുപതിപ്പ് നിര്‍മ്മിക്കുവാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഈ നഗരം ഗ്രീക്ക് ഓര്‍ത്തഡോക്സ് ഭൂരിപക്ഷ പ്രദേശമാണ്. നബിയുല്‍ അല്‍-അബ്ദുള്ള എന്ന വ്യക്തിയാണ് ഈ ആശയത്തിനു പിന്നില്‍. ഇദ്ദേഹം തന്നെയാണ് നിര്‍മ്മാണത്തിനുവേണ്ട സ്ഥലം സംഭാവന ചെയ്തിരിക്കുന്നത്. സിറിയന്‍ ഭരണകൂടത്തെ അനുകൂലിക്കുന്ന പോരാളികളുടെ തലവനാണ് ഇദ്ദേഹം എന്ന് ലെബനോന് ആസ്ഥാനമായ വാര്‍ത്താപത്രം അല്‍-മോഡോണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹമായിലെ മെട്രോപ്പോളിറ്റനായ നിക്കോളാസ് ബാല്‍ബക്കിയുടെ അംഗീകാരത്തിനുശേഷം പദ്ധതിയുടെ രൂപരേഖ സിറിയയിലെ റഷ്യന്‍ സൈന്യത്തിന് സമര്‍പ്പിച്ചു എന്നാണ് പുറത്തുവരുന്ന വിവരം.
കടപ്പാട്:- https://www.middleeastmonitor.com/20200728-syria-to-build-new-hagia-sophia-with-help-from-russia/