ക്രൈസ്തവര്‍ക്ക് എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം: ബിഷപ്പ് മസ്‌ക്രനസ്‌

ജാര്‍ഖണ്ഡിലെ ക്രൈസ്തവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കുമെതിരെ സംസ്ഥാന ഭരണകൂടം നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. തിയഡോര്‍ മസ്‌ക്രനസ്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ കാര്യം ആവശ്യപ്പെട്ടത്

വിദേശസഹായം ലഭിക്കുന്ന ക്രൈസ്തവ ഏജന്‍സികള്‍ക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണവും അതിന്റെ പേരില്‍ സംഘടനകള്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്ന സാഹചര്യത്തിലാണ് റാഞ്ചി സഹായ മെത്രാന്‍കൂടിയായ ഡോ. മസ്‌ക്രനസ് കേന്ദ്ര മന്ത്രിയെ സമീപിച്ചത്. വിദേശ സഹായം സ്വീകരിക്കുന്നത് ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണെന്നും മുന്‍കൂട്ടി നിശ്ചയിച്ച സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കാണെന്നും അദ്ദേഹം അദ്ദേഹം വ്യക്തമാക്കി. അതിനാല്‍ തന്നെ കത്തോലിക്കാ സ്ഥാപനങ്ങള്‍ വിദേശ സഹായം സ്വീകരിച്ച് മതപരിവര്‍ത്തനം നടത്തുകയാണെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.