വി. മരിയ ഗൊരേത്തിയുടെ നവനാള്‍ പ്രാര്‍ത്ഥന – ഒമ്പതാം ദിനം

ലൈംഗികാതിക്രമങ്ങള്‍ക്കു വിധേയരായവരുടെ മദ്ധ്യസ്ഥയായ വി. മരിയ ഗൊരേത്തീ, ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിക്കപ്പെട്ടവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമേ. ശാരീരികവും മാനസികവുമായ സൗഖ്യം അവരില്‍ നിറയുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കേണമേ.

ശാരീരികാക്രമണങ്ങള്‍ക്ക് വിധേയരാക്കപ്പെട്ടവരും എന്നാല്‍ അതിനെ അതിജീവിച്ചവരുമായവരെ സംരക്ഷിക്കുവാനും സഹായിക്കാനും സ്‌നേഹിക്കാനും സമൂഹത്തിന് സാധിക്കുന്നതിനു വേണ്ടിയും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഇത്തരം പാപം ചെയ്തിട്ടുള്ളവരുടെ മാനസാന്തരത്തിനായും ദൈവത്തോട് മാദ്ധ്യസ്ഥം യാചിക്കേണമേ. പ്രത്യേകമായി ഈ നൊവേനയിലൂടെ ഞാൻ അപേക്ഷിക്കുന്ന അനുഗ്രഹം (ആവശ്യം പറയുക) സ്വര്‍ഗത്തില്‍ നിന്ന് എനിക്കായി വാങ്ങിത്തരേണമേ. എങ്കിലും എന്റെ ഇഷ്ടമല്ല, ദൈവത്തിന്റെ ഇഷ്ടം നിറവേറട്ടെ. ആമ്മേന്‍.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.