യുവജനങ്ങളുടെ മദ്ധ്യസ്ഥയായ വി. മരിയ ഗൊരേത്തീ, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കേണമേ. പതിനൊന്നാം വയസില്‍ അങ്ങേയ്ക്കുണ്ടായിരുന്ന ദൈവവിശ്വാസം അവരിലും നിറയപ്പെടുന്നതിനായി പ്രാര്‍ത്ഥിക്കേണമേ.
എന്റെ ചുറ്റിലുമുള്ള കുട്ടികളെ വിശുദ്ധിയില്‍ വളരാന്‍ സഹായിക്കുന്നതിനും കര്‍ത്താവിനെ അളവറ്റ് സ്‌നേഹിക്കാനും ദൈവകല്‍പനകള്‍ പാലിക്കാനും അവരെ പഠിപ്പിക്കുന്നതിനും എനിക്ക് സാധിക്കട്ടെ. പ്രത്യേകമായി ഈ നൊവേനയിലൂടെ ഞാനപേക്ഷിക്കുന്ന അനുഗ്രഹം (ആവശ്യം പറയുക) സ്വര്‍ഗത്തില്‍ നിന്ന് എനിക്കായി വാങ്ങിത്തരേണമേ. എങ്കിലും എന്റെ ഇഷ്ടമല്ല, ദൈവത്തിന്റെ ഇഷ്ടം നിറവേറട്ടെ. ആമ്മേന്‍.