കരുണയുടെ മാതൃകയായ വി. മരിയ ഗൊരേത്തീ, ദൈവത്തിന്റെ കരുണയാണ് മനുഷ്യവംശത്തിന്റെ ഏറ്റവും വലിയ പ്രത്യാശയെന്ന് അങ്ങ് ഞങ്ങളെ പഠിപ്പിച്ചുവല്ലോ. ചുറ്റുമുള്ളവരിലേയ്ക്ക് ദൈവത്തിന്റെ കരുണ പകരുക എന്നത് നമ്മുടെ ദൗത്യമാണെന്ന ബോധ്യമുണ്ടെങ്കിലും പലപ്പോഴും ഞാന്‍ അതില്‍ പരാജയപ്പെടുന്നു.
പക്ഷേ, പതിനൊന്നാം വയസിലും ക്രൂരമായി ആക്രമിച്ച വ്യക്തിയോടുപോലും ക്ഷമിക്കാനുള്ള വലിയ കൃപയും ശക്തിയും അങ്ങേയ്ക്കുണ്ടായിരുന്നു. അങ്ങേ മാതൃകയനുകരിച്ച്, ദ്രോഹിക്കുന്ന വ്യക്തികളോട് ക്ഷമിക്കാനുള്ള കൃപ എനിക്ക് ലഭിക്കേണ്ടതിനായി പ്രാര്‍ത്ഥിക്കേണമേ. അവരുടെ കുറവുകളെ കണക്കിലെടുക്കാതെ എന്നോട് ദൈവം കാണിച്ചിട്ടുള്ള കരുണയെ അനുസ്മരിച്ച് അവരോട് ക്ഷമിക്കാന്‍ എനിക്കും സാധിക്കട്ടെ. പ്രത്യേകമായി ഇപ്പോള്‍ ഞാനപേക്ഷിക്കുന്ന ഈ അനുഗ്രഹവും (ആവശ്യം പറയുക) കാരുണ്യാവാനായ ദൈവത്തില്‍ നിന്ന് വാങ്ങിത്തരേണമേ. എങ്കിലും എന്റെ ഇഷ്ടമല്ല, ദൈവത്തിന്റെ ഇഷ്ടം നിറവേറട്ടെ, ആമ്മേന്‍.