കണ്ടങ്കരി ഗ്രാമവാസികൾക്ക് സഹായവുമായി നെടുംകുന്നം ഇടവക 

പ്രളയക്കെടുതിയിൽ ഉപജീവന മാർഗ്ഗം നഷ്ടപ്പെട്ടവർക്ക്‌ കൈത്താങ്ങായി നെടുംകുന്നം സെന്റ് ജോൺ ദി ബാപ്ടിസ്റ് ഇടവക. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ദത്തെടുത്തിരുന്ന കണ്ടങ്കരി ഗ്രാമത്തിലെ ആളുകൾക്ക് 51 ആട്ടിൻ കുട്ടികളെ വിതരണം ചെയ്തു.

പരിപാടിയുടെ ആദ്യ ഘട്ടമായി ഇടവകയിലെ ഭവനങ്ങളിൽ നിന്നും വിവിധ ഫാമുകളിൽ നിന്നും വാങ്ങിയ മുന്തിയ ഇനം ആട്ടിൻ കുട്ടികളെയാണ് വിതരണം ചെയ്തത്. ഏകദേശം രണ്ടര ലക്ഷത്തോളം രൂപയാണ് നീക്കിവെച്ചത്. സ്ഥലത്തെ നിർധനരായ ആളുകളെ കണ്ടെത്തിയാണ് ആടിനെ കൈമാറിയത്.

അടുത്ത ഘട്ടമായി ഗ്രാമത്തിൽ വെള്ളം ശുചീകരിക്കുന്നതിനുള്ള പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിലാണ് ഇവർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.