
ഭാരതത്തിന്റെ ആദ്യ വിശുദ്ധ ആയ വിശുദ്ധ അൽഫോൻസാമ്മയുടെ പ്രധാന തിരുന്നാൾ നാളെ ഭരണങ്ങാനത്. നാളെ 7: 15 ന് നേർച്ച അപ്പം വെഞ്ചിരിക്കുന്നതോടെ പ്രധാന തിരുന്നാളിന് തുടക്കം കുറിക്കും. വെഞ്ചിരിപ്പിന് ശേഷം ഇടവക ദേവാലയത്തിൽ മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും .
രാവിലെ 8; 15 മോൺ ജോസഫ് കൊല്ലംപറമ്പിലും 9: 15 ഫാ. ജോസഫ് താഴത്തുവരിക്കയിലും വിശുദ്ധ കുർബാന അർപ്പിക്കും പത്ത് മണിക്ക് ഇടവക ദേവാലയത്തിൽ പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് റാസ കുർബാന അർപ്പിച്ച് സന്ദേശം നൽകും. നേർച്ചയപ്പം നേർച്ച എണ്ണ എന്നിവ വിതരണം ചെയ്യുന്നതിന് പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്.