മിശിഹായുടെ ദിവ്യാത്മാവേ – എന്നെ ശുദ്ധീകരിക്കണമേ
മിശിഹായുടെ തിരുശരീരമേ – എന്നെ രക്ഷിക്കണമേ
മിശിഹായുടെ തിരൂരക്തമേ – എന്നെ ലഹരിപിടിപ്പിക്കണമേ
മിശിഹായുടെ തിരുവിലാവിലെ വെള്ളമേ – എന്നെ കഴുകണമേ
മിശിഹായുടെ കഷ്ടാനുഭവമേ – എന്നെ ധൈര്യപ്പെടുത്തണമെ
നല്ല ഈശോയേ – എന്റെ അപേക്ഷ കേള്‍ക്കണമേ
അങ്ങേ തിരുമുറിവുകളുടെ ഇടയില്‍ – എന്നെ മറച്ചുകൊള്ളണമേ
അങ്ങയില്‍ നിന്നു പിരിഞ്ഞുപോകുവാന്‍ – എന്നെ അനുവദിക്കരുതെ
ദുഷ്ട ശത്രുക്കളില്‍ നിന്നു – എന്നെ കാത്തുകൊള്ളണമേ
എന്റെ മരണനേരത്ത് – എന്നെ അങ്ങേ പക്കലേക്ക് വിളിക്കണമേ
അങ്ങേ പരിശുദ്ധന്മാരോടുകൂടി നിത്യമായി അങ്ങയെ അങ്ങേ അടുക്കല്‍ വരുവാന്‍ എന്നോടു കല്‍പ്പിക്കണമേ.
ഹൃദയശാന്തതയും എളിമയുമുള്ള ഈശോ എന്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതാക്കിയരുളണമേ.
ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ അങ്ങ് എന്റെ മേല്‍ -അങ്ങ് എന്റെ സ്നേഹമായിരിക്കണമേ. (10 പ്രാവശ്യം)
(ഓരോ ദശകത്തിനും അവസാനം)
മറിയത്തിന്റെ മാധുര്യമുള്ള ദിവ്യഹൃദയമേ – എന്റെ രക്ഷയായിരിക്കണമേ. ഹൃദയശാന്തതയും എളിമയുമുള്ള ഈശോ എന്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് ഒത്തതാക്കിയരുളണമേ.
(ഇപ്രകാരം 50 മണി ജപമാല ചൊല്ലിയിട്ടു)
കാഴ്ചവയ്പ്പ്
ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ – ഞങ്ങളുടെ മേല്‍ അലിവുണ്ടായിരിക്കണമേ.
അമലോത്ഭവ മറിയത്തിന്റെ കറയില്ലാത്ത ദിവ്യഹൃദയമേ – ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
തിരുഹൃദയത്തിന്റെ നാഥേ- ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
ഈശോയുടെ തിരുഹൃദയം എല്ലായിടത്തും എല്ലാവരാലും അറിയപ്പെടുവാനും ആരാധിക്കപ്പെടുവാനും സ്നേഹിക്കപ്പെടുവാനും ഇടയാകട്ടെ.
മരണ വേദനയനുഭവിച്ച ഈശോയുടെ തിരുഹൃദയമേ – മരിക്കുന്നവരുടെ മേല്‍ കൃപയായിരിക്കണമേ.
( മൂന്നു പ്രാവശ്യം )