
ജപം
എന്റെ ശരണവും ആശ്വാസവും ഹൃദയസമാധാനവുമായ ഈശോയുടെ ദിവ്യഹൃദയമേ, അങ്ങേ ഞാന്‍ ആരാധിക്കുന്നു. ദയയും സ്നേഹവും നിറഞ്ഞ എന്റെ രക്ഷിതാവേ! ഹൃദയനാഥാ! അങ്ങയെ ഞാന്‍ സ്നേഹിക്കുന്നുവെങ്കില്‍ അതുമാത്രമെനിക്കു മതിയായിരിക്കുന്നു. അങ്ങേ മുഴുവനും എനിക്കു തന്നിരിക്കുകയാല്‍ എന്റെ ഹൃദയം മുഴുവനും അങ്ങേയ്ക്കു നല്‍കാതിരിക്കുന്നത് നന്ദിഹീനതയാണ്.
വാത്സല്യനിധിയായ പിതാവേ! എന്റെ ഹൃദയത്തിന്റെ രാജാവേ! ഇന്നുവരെയും എന്റെ താല്പര്യങ്ങള് സൃഷ്ടികളില്‍ ഞാന്‍ അര്‍പ്പിച്ചുപോയി എന്നത് വാസ്തവമാണ്. ഇന്നുമുതല്‍ എന്റെ ദൈവമേ! അങ്ങുമാത്രം എന്റെ ഹൃദയത്തിന്റെ രാജാവും പിതാവും ആത്മാവിന്റെ നാഥനും സ്നേഹിതനുമായിരിക്കണമേ. ഭൗതിക വസ്തുക്കള്‍ എല്ലാം എന്നില്‍ നിന്ന് അകലട്ടെ. ദയ നിറഞ്ഞ ഈശോയേ! അങ്ങു മാത്രമെനിക്കു മതിയായിരിക്കുന്നു.
സുകൃതജപം
സ്നേഹം തന്നെയായ ഈശോനാഥാ, ഞങ്ങളിൽ സ്നേഹം വളർത്തണമേ.