
ജപം
പിതാവായ ദൈവത്തിന്റെ നേരെയുള്ള സ്നേഹത്താല്‍ ജ്വലിച്ചുകൊണ്ടിരിക്കുന്ന ഈശോയുടെ സ്നേഹം നിറഞ്ഞ ദിവ്യഹൃദയമേ! മഞ്ഞുപോലെ തണുത്തുറച്ചിരിക്കുന്ന എന്റെ ആത്മാവിന്റെ ഭയങ്കരസ്ഥിതി കാണണമേ. ഇതിന്മേല്‍ അങ്ങ് ദയയായിരിക്കണമേ. എന്നിലുള്ള അന്ധകാരവും ഭക്തിശൂന്യതയും നീക്കി എന്നെ പ്രകാശിപ്പിക്കണമേ.
എന്റെ ഹൃദയത്തില്‍ ദിവ്യസ്നേഹാഗ്നി കത്തിച്ചു വിശുദ്ധ സ്നേഹത്താല്‍ എന്നെ ജ്വലിപ്പിക്കണമേ.
സുകൃതജപം
പരിശുദ്ധ പരമ ദിവ്യകാരുണ്യമേ, അങ്ങേയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും.