
ജപം
ഈശോയുടെ ഏറ്റം പരിശുദ്ധ ദിവ്യഹൃദയമേ, അങ്ങയുടെ അനന്തസ്നേഹത്തെപ്പറ്റി ധ്യാനിക്കുമ്പോള്‍ എന്റെ ജീവനും സര്‍വ്വസമ്പത്തുമായ ഈശോയേ! ഞാന്‍ മുഴുവനും അങ്ങേയ്ക്കുള്ളവനായിത്തീരുവാന്‍ ആഗ്രഹിക്കുന്നു. എന്റെ നാവ് അങ്ങയെക്കുറിച്ച് മാത്രം സംസാരിക്കുവാനും എന്റെ ഹൃദയം അങ്ങയെ മാത്രം സ്നേഹിക്കുവാനും എപ്പോള്‍ ഇടയാകും? നാഥാ എന്റെ ജീവിതം അങ്ങയുടെ സ്നേഹത്തെപ്രതി ആകെയല്ലെങ്കില് എനിക്കെന്തു ഫലം?
സ്നേഹം നിറഞ്ഞ ഈശോയേ! ഞാന്‍ മുഴുവനും അങ്ങേയ്ക്കുള്ളവനാകുവാനും അങ്ങില്‍ ജീവിക്കാനും അവസാനം എന്റെ ആത്മാവിനെ അവിടുത്തെ ദിവ്യഹൃദയത്തില്‍ സമര്‍പ്പിക്കുവാനും എനിക്ക് അനുഗ്രഹം ചെയ്യണമേ.
സൃകൃതജപം
ഈശോയുടെ തിരുഹൃദയമേ! സ്നേഹത്താൽ ഞങ്ങളെ നിറയ്ക്കണമേ.