
ജപം
അത്ഭുതകരമായ അനുസരണമുള്ള ഈശോയുടെ ദിവ്യഹൃദയമേ! മനുഷ്യനായി പിറന്നതു മുതല്‍ കുരിശില്‍ തലചായിച്ചു മരിച്ച ക്ഷണം വരെയും അങ്ങേ നിത്യപിതാവിനെ അനുസരിച്ചതു കൂടാതെ, ലോകാവസാനം വരെയും വിശുദ്ധ കുര്‍ബാനയില്‍ മനുഷ്യനായ വൈദികന്റെ വചനത്തെ അനുസരിച്ച് അങ്ങ് ആഗതനാകുകയും ചെയ്യുന്നുവല്ലോ.
സ്നേഹവും കാരുണ്യവും നിറഞ്ഞ ഈശോയെ! മഹാ പാപിയായ ഞാന്‍ അങ്ങയുടെ ദൃഷ്ടാന്തത്തെ കണ്ടുപിടിച്ചു എല്ലാ പ്രമാണങ്ങളും അനുസരിച്ചു നടപ്പാന്‍ അനുഗ്രഹം ചെയ്യണമേ.
സുകൃതജപം
ഈശോയുടെ ദിവ്യഹൃദയമേ, ലോകമെങ്ങുമുള്ള ദമ്പതികളെ അനുഗ്രഹിക്കണമേ.