ജപം
ആരാധനയ്ക്കു യോഗ്യമായ ഈശോയുടെ ദിവ്യഹൃദയമേ! സമാധാനത്തിന്റെ ആലയമേ! അങ്ങേ വിനയസ്വഭാവത്തെയും ക്ഷമയും ഓര്‍ത്തു ധ്യാനിക്കയാല്‍ എന്റെ ആത്മസ്ഥിതി ഏറ്റം നിര്‍ഭാഗ്യാവസ്ഥയില്‍ ആയിരിക്കുന്നുവെന്നറിഞ്ഞു ഖേദിക്കുന്നു.
ഓ! മാധുര്യം നിറഞ്ഞ എന്റെ രക്ഷിതാവിന്റെ ദിവ്യഹൃദയമേ! ദുര്‍ഗുണങ്ങളാല്‍ നിറഞ്ഞ എന്റെ ഹൃദയത്തെ മാറ്റി ഇതില്‍ അങ്ങേ ദിവ്യഹൃദയത്തിലെ വിനയശീലം ധാരാളമായി നല്‍കണമെന്നും അങ്ങേ അനന്തമായ ക്ഷമയും വിനയശീലത്തെയും ഓര്‍ത്തു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
സുകൃതജപം
ഈശോയുടെ തിരുഹൃദയമേ, ഞങ്ങളുടെ ഹൃദയം അങ്ങയുടെ ഹൃദയം പോലെയാക്കണമേ.