![parolin](https://i0.wp.com/www.lifeday.in/wp-content/uploads/2018/06/parolin.png?resize=669%2C493&ssl=1)
മതസ്വാതന്ത്ര്യം മാനിക്കപ്പെടാന്‍ മതങ്ങള്‍ തമ്മില്‍ ഐക്യം വളര്‍ത്തണമെന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍. റോമിലെ സാന്താ ക്രോചേ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച മതസ്വാതന്ത്ര്യത്തെ സംബന്ധിച്ച സംഗമത്തിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.
മനുഷ്യരെ, സ്ത്രീയും പുരുഷനും തുല്യരായിട്ടാണ് ദൈവം സൃഷ്ടിച്ചത്. ദൈവത്തോട് മനുഷ്യന്‍ എന്നും ബന്ധപ്പെട്ടിരിക്കുന്നു. ദൈവത്തോടുള്ള ആ ബന്ധം നിലനിര്‍ത്തുമാറ് അന്യാധീനപ്പെടുത്താനാവാത്ത അവകാശങ്ങളില്‍ ഒന്നാണ് മതസ്വാതന്ത്ര്യം.മനുഷ്യര്‍ സ്ത്രീയും പുരുഷനും തുല്യരായിട്ടാണ് ദൈവം സൃഷ്ടിച്ചത്. ഖേദകരമെന്നു പറയട്ടെ, എന്നിട്ടും മതസ്വാതന്ത്ര്യം, പലയിടത്തും വ്യാപകമായി ധ്വംസിക്കപ്പെടുന്നുണ്ട്.
മതസ്വാതന്ത്ര്യം ഒരു സമൂഹത്തിനു ലഭിക്കേണ്ട മുന്‍ഗണനയോ പരിഗണനയോ അല്ല, മറിച്ച് ഓരോ വ്യക്തിക്കും സമൂഹത്തിനും ലഭ്യമാക്കേണ്ട തുല്യ അവകാശമാണ്. അതിനാല്‍ അത് തടസ്സപ്പെടുത്തുന്നത് അടിസ്ഥാന അവകാശത്തിന്‍റെ ഗൗരവകരമായ ലംഘനമാണെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ വ്യക്തമാക്കി.
പരസ്പര സഹകരണത്തിലൂടെ കൂട്ടായ്മയുടെ ഒരു സംസ്കൃതി വളർത്തേണ്ടത് കാലത്തിന്‍റെ അടയാളമായി കണ്ട് കൈകോര്‍ത്തു നീങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.