വിശുദ്ധ കുർബാനയിൽ നമ്മൾ പങ്കെടുക്കുന്നുണ്ടെങ്കിലും പലപ്പോഴും വിശുദ്ധ കുർബാന സ്വീകരണങ്ങൾ മുടക്കുന്നവരാണ് നമ്മിൽ പലരും. മാലാഖാമാർക്ക് അസൂയ എന്നൊരു വികാരമുണ്ടായിരുന്നെങ്കിൽ നമുക്ക് ലഭിച്ചിരിക്കുന്ന ഈ സുവർണ്ണാവസരത്തെ പ്രതി അവർ അസൂയാലുക്കളാകുമായിരുന്നു. വിശുദ്ധ കുർബാന ഒത്തിരി ആഗ്രഹത്തോടെ, ദാഹത്തോടെ സ്വീകരിച്ചിരുന്നവരാണ് വിശുദ്ധരോരുത്തരും. നമുക്കും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാം. വിശുദ്ധ കുർബാന സ്വീകരിക്കാം. അതിനായി ഈശോ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.
ഫാ. റോബിൻ കാരിക്കാട്ട് MCBS