* 1995 ഫെബ്രുവരി 25: സിസ്റ്റർ റാണി മരിയ കൊല്ലപ്പെടുന്നു.
* 2003 സെപ്റ്റംബർ 26: നാമകരണ നടപടികൾക്ക് വത്തിക്കാന്റെ അനുമതി.
* 2005 ജൂൺ 29: രൂപതാ ട്രൈബ്യൂണൽ നടപടികൾക്കു ആരംഭം കുറിച്ചതോടെ ദൈവദാസ പദവിയിൽ.
* 2007 ജൂൺ 28: ട്രൈബ്യൂണൽ നടപടികൾ പൂർത്തിയാക്കി രേഖകൾ വത്തിക്കാന്‍ സമർപ്പിച്ചു.
* 2016 ഫെബ്രുവരി: വത്തിക്കാൻ കാര്യാലയത്തിലെ ഒമ്പതംഗ ദൈവശാസ്ത്രജ്ഞരുടെ പഠനം പൂർത്തിയാക്കി.
* 2016 നവംബർ 18: കബറിടം തുറന്ന് ഭൗതികാവശിഷ്ടങ്ങൾ ദൈവാലയത്തിനകത്തേക്ക് മാറ്റി സ്ഥാപിക്കുന്നു. ഇതിന്റെ വിശദമായ റിപ്പോർട്ടുകളും അനുബന്ധ രേഖകളും വത്തിക്കാന്‍ സമർപ്പിച്ചു.
* 2017 മാർച്ച് 21: നാമകരണ നടപടികൾക്കായുള്ള തിരുസംഘം റിപ്പോർട്ട് തയാറാക്കി പാപ്പയ്ക്ക് സമർപ്പിക്കുന്നു.
* 2017 മാർച്ച് 24: സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയർത്തുന്നതിനുള്ള അന്തിമരേഖയ്ക്ക് പാപ്പയുടെ അംഗീകാരം.
* 2017 നവംബർ 4: സിസ്റ്റർ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപനം.
- ഫെബ്രുവരി 25: തിരുനാള്‍