
പൗരോഹിത്യത്തിലേയ്ക്ക് പ്രവേശിക്കുന്ന തന്റെ മകനെ അനുഗ്രഹിക്കുന്ന മുസ്ലിം മതവിശ്വാസിയായ അമ്മ. വികാര നിർഭരമായ ഒരു പുണ്യ നിമിഷത്തിനാണ് ഫ്ലോർസിലെ മൗമീരിലെ മേജർ സെമിനാരിയിൽ കൂടിയിരുന്നവർ സാക്ഷ്യം വഹിച്ചത്. പൗരോഹിത്യത്തിലേയ്ക്ക് പ്രവേശിക്കുന്ന തന്റെ മകൻ റോബെർട്സ് ബി ആസിയാന്റോയുടെ ശിരസിൽ കൈകൾ വെച്ച ആസിയ, മകന് എല്ലാ വിധ അനുഗ്രഹങ്ങളും നേർന്നു.
ഡിവൈൻ വേഡ് മിഷനറി സന്യാസ സമൂഹത്തിലെ പതിനൊന്നു ഡീക്കന്മാരുടെ പൗരോഹിത്യ സ്വീകരണ ചടങ്ങിനിടയിലാണ് ഈ സംഭവം. പർദ്ദയും തട്ടവും ധരിച്ചാണ് ആസിയ മകന്റെ പൗരോഹിത്യ സ്വീകരണത്തിന് എത്തിയത്. “എന്റെ മകൻ ഒരു കത്തോലിക്കാ വൈദികനായതിൽ ഞാൻ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു” എന്ന് ചടങ്ങിന് ശേഷം ആസിയ പറഞ്ഞു.
ക്രിസ്ത്യാനികളുടെ സാന്നിധ്യം കൂടുതൽ ഉള്ള സ്ഥലമാണ് ഫ്ലോർസിലെ നഗ്ഗാര പ്രവിശ്യ. ദ്വീപിലെ ഭൂരിഭാഗം ആളുകളും ക്രിസ്ത്യാനികളാണ്. അതിനാല്‍ തന്നെ മകന് കത്തോലിക്ക വിശ്വാസം സ്വീകരിച്ചപ്പോഴും വൈദിക ജീവിതം തിരഞ്ഞെടുത്തപ്പോഴും ആസിയ എതിര്‍ത്തില്ല.
മറ്റു മതസ്ഥരായ രണ്ടു സുമാത്രന്‍ യുവതികള്‍ അടുത്തിടെ സന്യാസം സ്വീകരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ട. രണ്ടുപേരും ഇന്ന് സന്തോഷത്തോടെ കഴിയുന്നു. തങ്ങളുടെ കുടുംബത്തില്‍ നിന്ന് ഇരുവര്‍ക്കും നല്ല പിന്തുണയായിരുന്നു ലഭിച്ചിരുന്നത്.