25-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷിവകുപ്പിന്റെ പങ്കാളിത്തത്തോടെ ഫെബ്രുവരി 2 മുതല്‍ 9 വരെ തീയതികളില്‍ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മേളയോടനുബന്ധിച്ച് കൃഷി, പരിസ്ഥിതി, വിജ്ഞാനം, വിനോദം, ആരോഗ്യം, മൃഗസംരക്ഷണം, സ്വാശ്രയത്വം, വികസന മുന്നേറ്റ മാതൃകകള്‍ തുടങ്ങി വിവിധ മേഖലകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഫെബ്രുവരി 1-ാം തീയതി ശനിയാഴ്ച്ച വിളമഹോത്സവ ദിനമായിട്ടാണ് ആചരിക്കുന്നത്. വൈകുന്നേരം 5 മണിക്ക് പതാക ഉയര്‍ത്തലും തുടര്‍ന്ന് കെ.എസ്.എസ്.എസ് സ്വാശ്രയസംഘാംഗങ്ങളുടെ സഹകരണത്തോടെ ചൈതന്യ കാര്‍ഷിക മേളാങ്കണത്തില്‍ ക്രമീകരിക്കുന്ന വിളപ്രദര്‍ശന പവലിയന്റെ ഉദ്ഘാടനം 5.30 ന് കോട്ടയം ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവേല്‍ ഐ.എ.എസ് നിര്‍വ്വഹിക്കും.

കാര്‍ഷികമേളയുടെ ഉദ്ഘാടന ദിവസമായ ഫെബ്രുവരി 2-ാം തീയതി ഞായറാഴ്ച്ച കാര്‍ഷിക സ്വാശ്രയത്വ ദിനമായിട്ടാണ് ആചരിക്കുന്നത്. ഉച്ചയ്ക്ക് 1.45 ന് കെ.എസ്.എസ്.എസ് സ്വാശ്രയസംഘാംഗങ്ങളുടെ കലാപരിപാടികളോടെയാണ് മേളയ്ക്ക് തുടക്കം കുറിക്കുക. 2.30 ന് നടത്തപ്പെടുന്ന കാര്‍ഷിക സ്വാശ്രയസംഘ മഹോത്സവ ഉദ്ഘാടന സമ്മേളനത്തില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും. സ്വാശ്രയസംഘ മഹോത്സവത്തിന്റെ ഉദ്ഘാടനം സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവനും കാര്‍ഷിക മേളയുടെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി പി. പ്രസാദും നിര്‍വഹിക്കും.

ജോസ് കെ. മാണി എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, തോമസ് ചാഴികാടന്‍ എക്‌സ്.എം.പി, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ്. എം.എല്‍.എ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. കെ.എസ്.എസ്.എസ് മുന്‍ ഡയറക്ടറും അമേരിക്കയിലെ ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച് വികാരിയുമായ റവ. ഫാ. അബ്രാഹം മുത്തോലത്ത് മുഖ്യപ്രഭാഷണം നടത്തും.

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്, കോട്ടയം അതിരൂപത പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റവ. ഫാ. അബ്രഹാം പറമ്പേട്ട്, കോട്ടയം പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ ജോ ജോസഫ്, സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ അനിത എസ്.ജെ.സി, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫന്‍, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. ഷെറിന്‍ കുരിക്കിലേട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.

സമ്മേളനത്തോടനുബന്ധിച്ച് മുകളേല്‍ മത്തായി-ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാര സമര്‍പ്പണവും നടത്തപ്പെടും. വൈകിട്ട് 6.30 ന് ആലപ്പുഴ പതി ഫോക് മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന പാട്ടോലം – ഫോക് ലഗസി മെഗാ ഷോയും അരങ്ങേറും.

ഫെബ്രുവരി 3-ാം തീയതി തിങ്കളാഴ്ച്ച സര്‍ഗസംഗമ ദിനമായിട്ടാണ് ആചരിക്കുന്നത്. 12.30 ന് സിബിആര്‍ മേഖലയുടെ കലാപരിപാടികളും 1.00 മണിക്ക് റണ്‍ ബേബി റണ്‍ റെഡ് ബ്രിക്‌സ് ഓട്ട മത്സരവും 1.30 ന്  ‘തുടിനാദം’ നാടന്‍പാട്ട് മത്സരവും നടത്തപ്പെടും. 2.30 ന് നടത്തപ്പെടുന്ന സ്വാശ്രയസംഗമ ദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അനുഗ്രഹപ്രഭാഷണം നടത്തും. അനൂപ് ജേക്കബ് എം.എല്‍.എ, സി.കെ ആശ എം.എല്‍.എ, മാണി സി.  കാപ്പന്‍ എം.എല്‍.എ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

സമ്മേളനത്തോടനുബന്ധിച്ച് അമ്മായിക്കുന്നേല്‍ സൈമണ്‍ മെമ്മോറിയല്‍ സംസ്ഥാനതല ക്ഷീരകര്‍ഷക പുരസ്‌ക്കാര സമര്‍പ്പണവും നടത്തപ്പെടും. കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, കോട്ടയം അതിരൂപത ചാന്‍സിലര്‍ റവ. ഫാ. തോമസ് ആദോപ്പള്ളില്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, അപ്നാദേശ് ചീഫ് എഡിറ്റര്‍ റവ. ഡോ. മാത്യു കുര്യത്തറ, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഇമ്മാക്കുലേറ്റ് എസ്.വി.എം, കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ റവ. ഫാ. സിബിന്‍ കൂട്ടക്കല്ലുങ്കല്‍, കെ.എസ്.എസ്.എസ് നവചൈതന്യ വികലാംഗ ഫെഡറേഷന്‍ പ്രസിഡന്റ് തോമസ് കൊറ്റോടം, കോട്ടയം അതിരൂപത കാറ്റിക്കിസം കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഫാ. ജിബിന്‍ മണലോടിയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. 4.30 ന് പുന്നത്തുറ സെന്റ് തോമസ് ഗേള്‍സ് ഹൈസ്‌ക്കൂള്‍ കുട്ടികളുടെ കലാവിരുന്ന് ‘കലാഞ്ജലി’യും നടത്തപ്പെടും. വൈകുന്നേരം 6.30 ന് ഓച്ചിറ സരിഗ അവതരിപ്പിക്കുന്ന നാടകം ‘സത്യമംഗലം ജംഗ്ഷന്‍’ അരങ്ങേറും.

ഫെബ്രുവരി 4-ാം തീയതി ചൊവ്വാഴ്ച്ച പരിസ്ഥിതി സൗഹാര്‍ദ്ദ ദിനമായിട്ടാണ് ആചരിക്കുന്നത്. 12.30 ന് കിടങ്ങൂര്‍ മേഖലാ കലാപരിപാടികളും തുടര്‍ന്ന് 1.00 മണിക്ക് ഓലമെടച്ചില്‍ മത്സരവും 1.30 ന് ചുങ്കം മേഖല കലാപരിപാടികളും നടത്തപ്പെടും 2.30 ന് നടത്തപ്പെടുന്ന പരിസ്ഥിതി സൗഹാര്‍ദ്ദ ദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം രജിസ്‌ട്രേഷന്‍ മ്യൂസിയം ആര്‍ക്കിയോളജി വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗിവര്‍ഗീസ് മാര്‍ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തും. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ, കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് എ. ഐ.പി.എസ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ് പ്രവര്‍ത്തന മേഖലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മാതൃകാ കര്‍ഷകരെ ആദരിക്കും. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, നവജീന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.യു തോമസ്, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ്സ് ജനറല്‍ സിസ്റ്റര്‍ ലിസ്സി ജോണ്‍ മുടക്കോടിയില്‍, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി ഡയറക്ടര്‍ റവ. ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ജെയിംസ് കുര്യന്‍, തോമസ് കോട്ടൂര്‍, ലാസിം ഫ്രാന്‍സ് സംഘടനാ പ്രതിനിധി കാള്‍ട്ടന്‍ ഫെര്‍ണ്ണാണ്ടസ്, ഡി.സി.പി.ബി കോണ്‍ഗ്രിഗേഷന്‍ റീജിയണല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റിന്‍സി കോയിക്കര, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. 4.30ന് ‘തെയ്യം തക തെയ്യാരോ’ നാടോടി നൃത്ത മത്സരവും വൈകുന്നേരം 6.30 ന് തിരുവനന്തപുരം സംസ്‌കൃതി അവതരിപ്പിക്കുന്ന നാടകം ‘നാളത്തെ കേരള’യും അരങ്ങേറും.

ഫെബ്രുവരി 5-ാം തീയതി ബുധനാഴ്ച്ച നൈപുണ്യ ദിനമായിട്ടാണ് ആചരിക്കുന്നത്. 12.30 ന് ഉഴവൂര്‍ മേഖലാ കലാപരിപാടികളും 1.00 മണിക്ക്് ബോട്ടില്‍ ബോള്‍ റെയിസ് മത്സരവും 1.30 ന് ‘ആവണി’ തിരുവാതിരകളി മത്സരവും നടത്തപ്പെടും 3.30 ന് ‘കാലാവസ്ഥ വ്യതിയാനവും കാര്‍ഷിക മേഖലയും’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന കാര്‍ഷിക  സെമിനാറിന് കാരിത്താസ് ഇന്‍ഡ്യ ക്ലൈമറ്റ് ഡെസ്‌ക് ഹെഡ് ഡോ. വി.ആര്‍ ഹരിദാസ് നേതൃത്വം നല്‍കും. 4.30 ന് വടംവലി മാമാങ്ക മത്സരവും’ നടത്തപ്പെടും. വൈകുന്നേരം 6.30 ന് കൊച്ചിന്‍ ചന്ദ്രകാന്ത അവതരിപ്പിക്കുന്ന നാടകം ‘ഉത്തമന്റെ സങ്കീര്‍ത്തനം’ അരങ്ങേറും.
ഫെബ്രുവരി 6-ാം തീയതി വ്യാഴാഴ്ച്ച സാമൂഹ്യ സമഭാവന ദിനമായിട്ടാണ് ആചരിക്കുന്നത്. 12.30 ന് കടുത്തുരുത്തി മേഖല കലാപരിപാടികളും 1 മണിയ്ക്ക് ദമ്പതികള്‍ക്കായുള്ള കപ്പ കൊത്തി ഞുറുക്കല്‍ മത്സരവും 1.30 ന് ‘നാട്യരസം’ ഭരതനാട്യ മത്സരവും നടത്തപ്പെടും. 3.00 ന് നടത്തപ്പെടുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാറിന് കോട്ടയം നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എ.ജെ തോമസ് നേതൃത്വം നല്‍കും. 3.45 ന് ‘കേശറാണി’ ഹെയര്‍ ഷോ മത്സരവും 4.45 ന് സോഷ്യല്‍ വര്‍ക്ക് കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ‘വൈബ്രന്‍സ് 2025’ ഫ്‌ളാഷ് ഡ്രാമ മത്സരവും നടത്തപ്പെടും. വൈകുന്നേരം 6.30 ന് ചലച്ചിത്ര ടിവി താരങ്ങള്‍ അണിനിരക്കുന്ന കോമഡി മ്യൂസിക്കല്‍ ഡാന്‍സ് ഹങ്കാമ നൈറ്റും അരങ്ങേറും

ഫെബ്രുവരി 7-ാം തീയതി വെള്ളിയാഴ്ച്ച സ്വാശ്രയസംഗമ ദിനമായിട്ടാണ് ആചരിക്കുന്നത്. 12.30 ന് കൈപ്പുഴ മേഖല കലാപരിപാടികളും 1.00 മണിക്ക് തേങ്ങാപൊതിയ്ക്കല്‍ മത്സരവും 1.30 ന് ‘രാജാറാണി’ പെയര്‍ ഡാന്‍സ് മത്സരവും നടത്തപ്പെടും. 3.00 മണിക്ക് മാനുഷിക മൂല്യങ്ങള്‍ ആധുനിക സമൂഹത്തില്‍ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന സെമിനാറിന് ഫാമിലി കൗണ്‍സിലര്‍ ഡോ. ഗ്രേയ്‌സ് ലാല്‍ നേതൃത്വം നല്‍കും. 4 മണിക്ക് ‘താടിവാല’ താടിസുന്ദരന്‍ മത്സരവും 5.00 മണിക്ക് കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിംഗ് & ഫാര്‍മസി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടി ‘ആരവം’ നടത്തപ്പെടും. വൈകുന്നേരം 6.30 ന് ഫ്യൂഷന്‍ നൈറ്റും അരങ്ങേറും.

ഫെബ്രുവരി 8-ാം തീയതി ശനിയാഴ്ച്ച ഭക്ഷ്യസുരക്ഷ ദിനമായിട്ടാണ് ആചരിക്കുന്നത്. 12.30 ന് മലങ്കര മേഖല കലാപരിപാടികളും 1.00 മണിക്ക് ‘റിംഗ് മാസ്റ്റേഴ്‌സ്’ മത്സരവും 1.30 ന് ലയനതാളം സിനിമാറ്റിക് ഡാന്‍സ് മത്സരവും നടത്തപ്പെടും. 2.30 ന് നടത്തപ്പെടുന്ന ഭക്ഷ്യസുരക്ഷാ ദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വ്വഹിക്കും. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് മുഖ്യപ്രഭാഷണം നടത്തും. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ബൈജു എന്‍. കുറുപ്പ്, കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ലതിക സുഭാഷ്, ഇടുക്കി ക്രൈംബ്രാഞ്ച് എസ്.പി ബിജു കെ. സ്റ്റീഫന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത്, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ന്യൂജെന്റ് ജോസഫ്, നബാര്‍ഡ് കോട്ടയം ഡിസ്ട്രിക്റ്റ് ഡെവലപ്പ്‌മെന്റ്  മാനേജര്‍ റെജി വര്‍ഗ്ഗീസ്, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി. റോയി, സെന്റ് വിന്‍സെന്റ് ഡി. പോള്‍ സൊസൈറ്റി കോട്ടയം അതിരൂപത പ്രസിഡന്റ് ടോമി നന്ദികുന്നേല്‍. കെ.എസ്.എസ്.എസ് വനിതാ സ്വാശ്രയസംഘ കേന്ദ്രതല പ്രസിഡന്റ് ലിസ്സി ലൂക്കോസ്, പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. 4.45 ന് കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് കോളേജ് ഓഫ് നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടി ‘ചിലമ്പൊലി’യും 6.30 ന് ചലച്ചിത്ര ടിവി താരങ്ങള്‍ അണിനിരക്കുന്ന മെഗാ ഷോയും നടത്തപ്പെടും.

കാര്‍ഷകമേളയുടെ സമാപന ദിവസമായ ഫെബ്രുവരി 9-ാം തീയതി ഞായറാഴ്ച്ച കര്‍ഷക സംഗമ ദിനമായിട്ടാണ് ആചരിക്കുന്നത്. 12.30 ന് നടത്തപ്പെടുന്ന കാര്‍ഷിക പ്രശ്‌നോത്തരിക്ക് സിറിയക് ചാഴികാടന്‍ നേതൃത്വം നല്‍കും.  1 മണിയ്ക്ക്  വനിതകള്‍ക്കും പുരുഷന്മാര്‍ക്കുമായുള്ള കോക്കനട്ട് ഒളിമ്പിക്‌സ് മത്സരവും 1.30 ന് ഇടയ്ക്കാട്ട് മേഖല കലാപരിപാടികളും നടത്തപ്പെടും.  2.30 ന് നടത്തപ്പെടുന്ന കാര്‍ഷിക മേള സമാപന സമ്മേളനത്തില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കും.  സമ്മേളന ഉദ്ഘാടനം  സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിക്കും. ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് മുഖ്യപ്രഭാഷണവും കെ.എസ്.എസ്.എസ് വനിത-ഭിന്നശേഷി സൗഹൃദ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കും. കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. അഡ്വ. ഫ്രാന്‍സീസ് ജോര്‍ജ്ജ് എം.പി, ആന്റോ ആന്റണി എം.പി, അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി., തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ., അഡ്വ. ചാണ്ടി ഉമ്മന്‍ എം.എല്‍.എ. എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ് കാരുണ്യശ്രേഷ്ഠ, സാമൂഹ്യശ്രേഷ്ഠ പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കും. കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്‍., കോട്ടയം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ സി. ശ്യാം, കോട്ടയം അതിരൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. മാത്യു മണക്കാട്ട്, ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു പറമ്പടത്ത്മലയില്‍, ദീപനാളം ചീഫ് എഡിറ്റര്‍ റവ. ഫാ. കുര്യന്‍ തടത്തില്‍, ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഷൈനി സിറിയക്, കെ.എസ്.എസ്.എസ് ബോര്‍ഡ് മെമ്പര്‍ ജോര്‍ജ്ജ് കുര്യന്‍, കെ.എസ്.എസ്.എസ് പുരുഷ സ്വാശ്രയസംഘ കേന്ദ്രതല ഭാരവാഹി എം.ജെ ലൂക്കോസ്, ചൈതന്യ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റവ. സിസ്റ്റര്‍ ഷീബ എസ്.വി.എം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. വൈകുന്നേരം 4.30 ന് ‘കിടിലോല്‍ക്കിടിലം’ ഫ്യൂഷന്‍ ഡാന്‍സ് മത്സരവും, 5.30 ന് കുന്നത്ത്  കളരി സംഘം കല്ലറ അവതരിപ്പിക്കുന്ന ‘കടത്തനാടന്‍’ കളരിപ്പയറ്റ് പ്രദര്‍ശനവും 6.30 ന് ശാസ്താംകോട്ട പാട്ടുപുര അവതരിപ്പിക്കുന്ന പുരാവൃത്തം നാടന്‍ പാട്ട് സന്ധ്യയും 9.30 ന് ചൈതന്യ ജീവകാരുണ്യനിധി സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പും നടത്തപ്പെടും.
സില്‍വര്‍ ജൂബിലി കാര്‍ഷിക മഹോത്സവത്തോടനുബന്ധിച്ച് കേരളത്തിലെ ഏറ്റവും വലിയ എച്ച്.എഫ് മൂരിയായ ബാഹുബലിയുടെ പ്രദര്‍ശനം, വിവിധ സംസ്ഥാനങ്ങളിലെ നാടന്‍ പശുക്കളുടെ പ്രദര്‍ശനം, സ്റ്റാച്ച്യു പാര്‍ക്ക്, കാര്‍ഷിക വിള പ്രദര്‍ശന പവിലിയന്‍, ചലച്ചിത്ര ടിവി താരങ്ങള്‍ അണിനിരക്കുന്ന കലാസന്ധ്യകള്‍, നാടകരാവുകള്‍, നാടന്‍പാട്ട് സന്ധ്യകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്,  കര്‍ഷക സംഗമവും ആദരവ് സമര്‍പ്പണവും, പെറ്റ് ഷോ, നൂറ് കണക്കിന് പ്രദര്‍ശന വിപണന സ്റ്റാളുകള്‍,  കാര്‍ഷിക കലാ മത്സരങ്ങള്‍, പുരാവസ്തു പ്രദര്‍ശനം, കാര്‍ഷിക പ്രശ്‌നോത്തരിയും സെമിനാറുകളും, സ്വാശ്രയസംഘ കലാവിരുന്നുകള്‍, പൗരാണിക ഭോജന ശാല, മെഡിക്കല്‍ ക്യാമ്പ്, പച്ചമരുന്നുകളുടെയും പാരമ്പര്യ ചികിത്സ രീതികളുടെയും പ്രദര്‍ശനം, പുഷ്പ ഫല വൃക്ഷാദികളുടെയും പക്ഷി മൃഗാദികളുടെയും പ്രദര്‍ശനവും വിപണനവും, പുരാവസ്തു പ്രദര്‍ശനത്തോടൊപ്പം വിവിധ രാജ്യങ്ങളിലെ കറന്‍സികളുടെയും സ്റ്റാമ്പുകളുടെയും പ്രദര്‍ശനം, മാധ്യമ അവാര്‍ഡുകള്‍, നിര്‍ധന രോഗി ചികിത്സാസഹായ പദ്ധതി തുടങ്ങി നിരവധിയായ ക്രമീകരണങ്ങാണ് ഒരുക്കിയിരിക്കുന്നതെന്ന് കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ കോട്ടയത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു.

കെ.എസ്.എസ്.എസ് പി.ആര്‍.ഒ സിജോ തോമസ്, അനീഷ് കെ.എസ്, കോര്‍ഡിനേറ്റര്‍ ബിജി ജോസ്, പുരുഷസ്വാശ്രയസംഘ പ്രതിനിധി രാജു കെ. എന്നിവര്‍ പത്രസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

സിജോ തോമസ്, പി.ആര്‍.ഒ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.