ഈശോയോടൊപ്പം സുപ്രഭാതം
കാരുണ്യവാനായ പിതാവേ, വലിയ ആഴ്ചയുടെ അവസാന ദിനമായ ഇന്നു അങ്ങേ മഹനീയ നാമത്തെ ഞാൻ വാഴ്ത്തുന്നു, സ്തുതിക്കുന്നു. പ്രാർത്ഥനയോടും ഹൃദയ വിശുദ്ധിയോടും കൂടി ഉത്ഥിതനെ സ്വീകരിക്കാൻ ഒരുങ്ങേണ്ട ഈ ദിനത്തിൽ ആരെയും മാറ്റി നിർനിർത്താതെ എല്ലാവരോടും കാരുണ്യത്തോടും അകമ്പയോടും സ്നേഹത്തോടും കൂടി വർത്തിക്കാനും എന്നെ സഹായിക്കണമേ. ഇന്നത്തെ എന്റെ ജീവിതവും പ്രവർത്തനങ്ങളും, പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ സമർപ്പിക്കുന്നു.
സ്വർഗ്ഗസ്ഥനായ പിതാവേ….
ഈശോയോടൊപ്പം മദ്ധ്യാഹ്നം
ക്രൂശിതനായ ക്രിസ്തുവിലേക്കു നോക്കുക നിത്യജീവനിലുള്ള നമ്മുടെ പ്രത്യാശ അവനിൽ ജന്മമെടുത്തിരിക്കുന്നു(ഫ്രാൻസീസ് പാപ്പ), ഈശോയെ ക്രൂശിതനായ നിന്നെ ദർശിച്ചു ഉത്ഥാനത്തിലേക്കു വളരാൻ എനിക്കു കൃപ നൽകേണമേ.
ഈശോയോടൊപ്പം രാത്രി
“നാം അവിശ്വസ്‌തരായിരുന്നാലും അവന്‍ വിശ്വസ്‌തനായിരിക്കും; എന്തെന്നാല്‍, തന്നെത്തന്നെ നിഷേധിക്കുക അവനു സാധ്യമല്ല.”(2 തിമോത്തേയോസ് 2 : 13 ) .ഈശോയെ ഇന്നേ ദിനം നിന്റെ ഉത്ഥാനത്തിനായി ഒരുങ്ങുവാനും എന്റെ അയൽക്കാർക്കും എന്റെ കൊച്ചു സ്നേഹപ്രവൃത്തികളിലൂടെയും, പുഞ്ചിരിയിലൂടെയും നിന്റെ സ്നേഹവും സന്തോഷവും പകർന്നു നൽകിയതിനു ഞാൻ നന്ദി പറയുന്നു. അങ്ങയുടെ സ്നേഹം മറ്റുള്ളവരോട് പങ്കവയ്ക്കാത്തതിനും, നഷ്ടപ്പെട്ട ആടുകളെ എന്റെ ഭവനത്തിൽ സ്വീകരിക്കാത്തതിനും എന്നോട് ക്ഷമിക്കണമേ. നാളെ ക്രിസ്തുവിന്റെ സ്നേഹം കൂടുതൽ അനുഭവിക്കാനും പ്രസരിപ്പിക്കുവാനും എന്നെ ഒരുക്കേണമേ.
നന്മ നിറഞ്ഞ മറിയമേ ….