കുടുംബനായകന്: ഈശോയുടെ തിരുഹൃദയമേ, (സമൂഹവും കൂടി) ഈ കുടുംബത്തെയും ഞങ്ങളെ ഓരോരുത്തരെയും/ ഞങ്ങള്‍ അങ്ങേക്ക് പ്രതിഷ്ടിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തില്‍/ അങ്ങ് രാജാവായി വാഴണമേ. ഞങ്ങളുടെ പ്രവര്‍ത്തികളെല്ലാം/ അങ്ങുതന്നെ നിയന്ത്രിക്കണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം/ ആശീര്‍വദിക്കുകയും/ ഞങ്ങളുടെ സന്തോഷങ്ങള്‍ വിശുദ്ധീകരിക്കുകയും/ സങ്കടങ്ങളില്‍ ആശ്വാസം നല്‍കുകയും ചെയണമേ. ഞങ്ങളില്‍ ആരെങ്കിലും/ അങ്ങയെ ഉപദ്രവിക്കാനിടയായാല്/ ഞങ്ങളോടു ക്ഷമിക്കണമേ. ഈ കുടുംബത്തിലുള്ളവരെയും/ ഇവിടെനിന്ന് അകന്നിരിക്കുന്നവരെയും/ സമൃദ്ധമായി അനുഗ്രഹിക്കണമേ. (മരിച്ചുപോയ ഞങ്ങളുടെ കുടുംബാംഗങ്ങളെ നിത്യഭാഗ്യത്തിലേക്ക് പ്രവേശിപ്പിക്കണമേ).
ആത്മീയവും ശാരീരികവുമായ എല്ലാ വിപത്തുകളിലും നിന്ന്/ ഞങ്ങളെ കാത്തുകൊള്ളേണമേ. സ്വര്‍ഗത്തില്‍ അങ്ങയെ കണ്ടാനന്ദിക്കുവാന്/ ഞങ്ങള്‍ക്കെല്ലാവര്‍ക്കും/ അനുഗ്രഹം നല്കണമേ.
മറിയത്തിന്റെ വിമലഹൃദയവും/ മാര്‍ യൌസെപ്പിതാവും/ ഞങ്ങളുടെ പ്രതിഷ്ഠയെ/ അങ്ങേക്കു സമര്‍പ്പികുകയും/ ജീവിതകാലം മുഴുവനും/ ഇതിന്റെ സജീവ സ്മരണ/ ഞങ്ങളില്‍ നിലനിര്‍ത്തുകയും ചെയട്ടെ.
ഈശോമിശിഹായുടെ തിരുഹൃദയമേ! ഞങ്ങളെ അനുഗ്രഹിക്കണമേ.
മറിയത്തിന്റെ വിമല ഹൃദയമേ! ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ ഔസേപ്പേ! ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
വിശുദ്ധ മാര്ഗ്ഗരീത്താമറിയമേ! ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.