
പന്തക്കുസ്താ തിരുനാളിനൊരുക്കമായി, പരിശുദ്ധാത്മാവിനോടുള്ള നൊവേന പ്രാർത്ഥന തയ്യാറാക്കി ഫിയാത്ത് മിഷൻ. ഇന്നു മുതൽ പന്തക്കുസ്താ തിരുനാൾ ദിനമായ മേയ് 31 വരെ എല്ലാ ദിവസവും നൊവേന ചൊല്ലാൻ പാകത്തിനാണ് നൊവേന ക്രമീകരിച്ചിരിക്കുന്നത്.
പന്തക്കുസ്താ തിരുനാളിനൊരുക്കമായി പരിശുദ്ധാത്മാവിനോട് പ്രാർത്ഥിച്ച് ഈ കാലഘട്ടത്തിനാവശ്യമായ ഒരു പുത്തൻ അഭിഷേകം നിങ്ങൾക്കും കുടുംബത്തിനും ഇടവകയ്ക്കും ആഗോളസഭയ്ക്കുമായി നേടിയെടുക്കുവാൻ ഈ വീഡിയോ നിങ്ങളെ സഹായിക്കും. വ്യക്തിപരമായോ കുടുംബമായോ ഈ വീഡിയോടൊപ്പം പ്രാർത്ഥിക്കാവുന്ന തരത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.