
മദ്യപാനികള്‍ക്കു വേണ്ടി
സ്നേഹസമ്പന്നനും കരുണാനിധിയുമായ പിതാവേ, മദ്യപാനത്തിനും മറ്റ് ലഹരിപദാര്‍ത്ഥങ്ങള്‍ക്കും അടിപ്പെട്ട് ജീവിതത്തിന്റെ യഥാര്‍ത്ഥ സന്തോഷവും സമാധാനവും നഷ്ടപ്പെടുത്തി മരണം വഴി ഞങ്ങളില്‍ നിന്നും വേര്‍പിരിഞ്ഞുപോയ സഹോദരങ്ങളെ കരുണയോടെ തൃക്കണ്പ്പാര്ക്കേണമേ.
ജീവിതത്തില്‍ കൈമോശം വന്ന നന്മയുംവിശുദ്ധിയും അവര്‍ക്കു വീണ്ടും നല്കി സ്വര്‍ഗ്ഗസൗഭാഗ്യത്തിന് ഈ ആത്മാക്കളെ അര്‍ഹരാക്കണമേ, നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, ആമ്മേന്‍