
സന്യസ്തര്‍ക്കു വേണ്ടി
സ്നേഹനാഥനായ ദൈവമേ, അങ്ങയെ അടുത്തനുഗമിക്കാന്‍ സര്‍വ്വവും ഉപേക്ഷിക്കുകയും ജീവിതം മുഴുവനായും നിരൂപാധികമായും അങ്ങേയ്ക്ക് സമര്‍പ്പിക്കുകയും മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുകയും ചെയ്തുകൊണ്ട് മരണം വഴി ഞങ്ങളില്‍ നിന്നു വേര്‍പിരിഞ്ഞുപോയ എല്ലാ സന്യസ്തരെയും സമര്‍പ്പിക്കുന്നു.
ഭൂമിയില്‍ സ്വര്‍ഗ്ഗം പടുത്തുയര്‍ത്താന്‍ അവര്‍ ഏറ്റെടുത്ത സഹനങ്ങളേയും കഷ്ടപ്പാടുകളെയും ഞങ്ങള്‍ നന്ദിയോടെ ഓര്‍ക്കുന്നു. അങ്ങയുടെ കാരുണ്യം ഈ ആത്മാക്കളുടെമേല്‍ ചൊരിയണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മവുമായ സര്‍വ്വേശ്വരാ എന്നേയ്ക്കും, ആമ്മേന്‍.