ഏതു നിമിഷമാണ് മരണം നമ്മെ പിടികൂടുന്നതെന്ന് ആര്‍ക്കുമറിയില്ല. എന്നിട്ടും അതൊന്നും അറിയാതെയും ഓര്‍മ്മിക്കാതെയും നാം ഇഹലോകജീവിതത്തിലെ പല ക്ഷണികസുഖങ്ങളുടെയും പിന്നാലെ പരക്കം പായുന്നു. എല്ലാം വെട്ടിപ്പിടിക്കാനും സ്വന്തമാക്കാനും ശ്രമിക്കുന്നു. അപ്പോഴെല്ലാം നമുക്കൊരു മരണമുണ്ട് എന്ന ചിന്തയുള്ളത് നല്ലതാണ്. അതുകൊണ്ട് ഇടയ്ക്കിടെ ചൊല്ലാവുന്ന, മരണസമയത്തേക്ക് സ്വര്‍ഗത്തിന്റെ സഹായം അപേക്ഷിക്കാവുന്ന തരത്തിലുള്ള ഒരു പ്രാര്‍ത്ഥന ഹൃദിസ്ഥമാക്കാം. അത് ഇപ്രകാരമാണ്…
“ഈശോ മറിയം യൗസേപ്പേ, എന്റെ ഹൃദയത്തെയും ആത്മാവിനെയും നിങ്ങള്‍ക്ക് ഞാന്‍ ഭരമേല്പിക്കുന്നു. ഈശോ മറിയം യൗസേപ്പേ, എന്റെ അവസാന വേദനയില്‍ എന്നെ സഹായിക്കണമേ. ഈശോ മറിയം യൗസേപ്പേ, സമാധാനത്തോടെ എന്റെ ആത്മാവിനെ നിങ്ങളുടെ കരങ്ങളില്‍ ഞാന്‍ സമര്‍പ്പിക്കുന്നു.”