എപ്പോള്‍, എങ്ങനെ എന്നതിനെക്കുറിച്ച് യാതൊരു പിടിപാടുമില്ലാത്തതിനാല് നാമെല്ലാവരും സദാ ഒരുങ്ങിയിരിക്കേണ്ടതാണ്, മരണത്തിനായി. അതുകൊണ്ടു തന്നെ നല്ല മരണത്തിനായി എപ്പോഴും ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും വേണം. ഇപ്രകാരം നല്ല മരണത്തിനായി നിരന്തരം ചൊല്ലേണ്ടുന്ന ഒരു പ്രാര്‍ത്ഥന, ബെനഡിക്ട് 13-ാമന്‍ പാപ്പ രചിച്ചിട്ടുണ്ട്. അത് ഇപ്രകാരമാണ്…
‘ഓ കരുണയുള്ള ഈശോയേ, അങ്ങ് പീഡ സഹിച്ചതിന്റെയും രക്തം വിയര്‍ത്തതിന്റെയും ഞങ്ങള്‍ക്കു വേണ്ടി മരിച്ചതിന്റെയും യോഗ്യതയാല്‍ ഒരുക്കമില്ലാത്തതും പെട്ടെന്നുളളതുമായ മരണത്തില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ.
ഏറ്റവും ദയയുള്ള ഈശോനാഥാ, അങ്ങയെ നീചമായി ചാട്ടവാറടിച്ചതിന്റെയും മുള്‍മുടി ധരിപ്പിച്ചതിന്റെയും അവിടുന്നേറ്റ പീഡകളുടെയും യോഗ്യതകളെപ്രതി പരിശുദ്ധ കൂദാശകള്‍ സ്വീകരിക്കാതെ ഞങ്ങള്‍ മരിക്കുവാനിടയാകരുതേ എന്ന് താഴ്മയോടെ ഞങ്ങള്‍ യാചിക്കുന്നു. സ്നേഹനിധിയായ ഈശോയേ, അങ്ങയുടെ പീഡകളുടെയും ദു:ഖത്തിന്റെയും യോഗ്യതയാലും അവിടുത്തെ തിരുരക്തത്തിന്റെ മുറിവുകളാലും, എന്റെ ദൈവമേ എന്റെ ദൈവമേ എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു, പിതാവേ അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു എന്നുള്ള അവിടുത്തെ അവസാന വാക്കുകളാലും പെട്ടെന്നുള്ള മരണത്തില്‍ നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ എന്ന് ഞങ്ങള്‍ എളിമയോടെ പ്രാര്‍ത്ഥിക്കുന്നു.
മനസ്തപിക്കുന്നതിനുള്ള അവസരം ഞങ്ങള്‍ക്ക് തരണമേ. നിത്യമായി അങ്ങയോടൊത്ത് വസിക്കുന്നതിനായി കൃപയോടെ ഈ ഭൂമിയില്‍ നിന്ന് കടന്നുപോകുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് പ്രദാനം ചെയ്താലും. ആമ്മേന്‍.’