വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഈ ഭൂമിയില്‍ ഞാന്‍ ഏറ്റവും വ്യക്തമായി ദൈവപുത്രനെ കാണുന്നത് വിശുദ്ധ കുര്‍ബാനയിലാണ്. മറ്റൊരിടത്തും ഇത്രമാത്രം സാന്നിധ്യം നിറഞ്ഞുനില്‍ക്കുന്നില്ല. ഇവിടെയാണ് ഞാന്‍ എന്റെ കണ്ണുകള്‍ കൊണ്ട് ഈശോയെ കാണുന്നത്. ഹൃദയം കൊണ്ട് അനുഭവിക്കുന്നത്. ഇന്നത്തെ പാഠം ഇതായിരിക്കട്ടെ. ഭൂമിയിലെ ദൈവസാന്നിധ്യത്തിന്റെ ഏറ്റവും വലിയ ഇരിപ്പിടം അതാണ് വിശുദ്ധ കുര്‍ബാന.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.