പാഠം 43: വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ

വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. നാമൊരു ദിവസം എത്ര പ്രാവശ്യം വിശുദ്ധ കുര്‍ബാനയിലെ ഈശോയെ സന്ദര്‍ശിക്കാറുണ്ട്. പ്രിയപ്പെട്ടവരെ കാണാനും അവരോടൊത്ത് ആയിരിക്കാനും ആഗ്രഹിക്കുന്നവരാണ് നമ്മള്‍. അങ്ങനെയെങ്കില്‍ നമുക്കേറ്റവും പ്രിയപ്പെട്ട ഈശോയോടു കൂടെ ആയിരിക്കാന്‍ ഒരു ദിവസം തന്നെ പലവട്ടം അവിടുത്തോടു കൂടെ ആയിരിക്കാന്‍ അവിടുത്തെ സന്ദര്‍ശിക്കാന്‍ നമുക്ക് ഇടയാകട്ടെ.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.