വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ദൈവത്തിന്, മനുഷ്യന് നല്കാന് വിശുദ്ധ കുര്‍ബാനയേക്കാള്‍ മനോഹരമായ സമ്മാനം വേറെയില്ല. ഉണ്ടായിരുന്നെങ്കില്‍ ദൈവം അത് മനുഷ്യന് നല്കിയേനെ. ഇത്രയും മനോഹരമായ സമ്മാനം സ്വീകരിക്കുന്നവരാണ് നാമെങ്കിലും പലപ്പോഴും നാം അത് ജീവിതത്തില്‍ ഓര്‍ക്കാറില്ല എന്നുള്ളതാണ് സത്യം. നമുക്ക് പഠിക്കാം, ദൈവം മനുഷ്യന് നല്കിയ ഏറ്റവും വലിയ സമ്മാനമാണ് വിശുദ്ധ കുര്‍ബാന.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.