വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ ജീവിതത്തിലെ സങ്കടങ്ങളും പ്രയാസങ്ങളും ആകുലതകളും ഭയവും എല്ലാം നീങ്ങിപ്പോകുന്നു. ജീവിതത്തില്‍ വലിയ സൗഖ്യവും ശാന്തതയും അനുഭവപ്പെടുന്നതായിട്ട് നമുക്ക് കണ്ടെത്താന്‍ സാധിക്കും. അതുകൊണ്ട് നമുക്കോരോരുത്തര്‍ക്കും വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്ന, ദിവസവും സാധിക്കുന്നിടത്തോളം ദിവ്യബലിയിൽ പങ്കെടുക്കുന്ന ഒരു വലിയ ശീലം വളര്‍ത്തിയെടുക്കുവാന്‍ സാധിക്കട്ടെ.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.